CinemaGeneralIndian CinemaLatest NewsMollywood

റിലീസിന് മുന്നേ തീയ്യറ്റര്‍ ഉടമകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച ആദ്യ ചിത്രം: ‘ഉടല്‍’ പ്രീമിയര്‍ ഷോ

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ഉടൽ’. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം പതിപ്പിന്റെ റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു എന്ന വാർത്ത നേരത്തെ എത്തിയിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഹിന്ദി പതിപ്പും നിർമ്മിക്കുന്നത്. ​രതീഷ് രഘുനന്ദൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇപ്പോളിതാ, ‘ഉടൽ’ പ്രീമിയർ ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന വാർത്തയാണ് പുറത്ത് വരുന്നത്. എറണാകുളത്ത് നടന്ന ഷോ സിനിമ രംഗത്തുള്ളവർക്കും തിയ്യറ്റർ ഉടമകൾക്കും വേണ്ടിയാണ് നടത്തിയത്. റിലീസിന് മുന്നേ ഒരു ചിത്രം തിയ്യറ്റർ ഉടമകൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നത് ആദ്യമായിട്ടാണ്.

റിലീസിന് മുൻപേ തന്നെ ഏറെ സ്വീകാര്യത കിട്ടിയ ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ഒരാഴ്ച മുന്നേ തിയ്യറ്ററുകൾ ആരംഭിച്ചിട്ടുണ്ട്. ഒരു ചെറിയ ചിത്രം എന്നതിനേക്കാൾ ഉപരി ഒരു വലിയ പ്രതീക്ഷ ബോക്സ് ഓഫീസിൽ ചിത്രത്തിന് പ്രദർശനക്കാർ പുലർത്തുന്നുണ്ട്. തിരുവനന്തപുരം ഏരീസ് പ്ലെക്‌സിൽ ആദ്യ ദിനം മുതൽ 5 പ്രദർശനങ്ങൾക്കാണ് ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നത്. മെയ് 20ന് ചിത്രം തിയ്യറ്ററുകളിൽ പ്രദർശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button