CinemaGeneralIndian CinemaLatest NewsMollywood

ആരാണ് ആ കൊലയാളി: സസ്പെൻസ് നിറച്ച് ട്വൽത്ത് മാൻ പ്രൊമോഷണൽ വീഡിയോ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത്ത് മാൻ. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടികെട്ടിൽ ഒരുങ്ങിയ ദൃശ്യം 2 വലിയ തരം​ഗമാണ് സൃഷ്ടിച്ചത്. അതുപോലെ തന്നെ മികച്ച ഒരു സിനിമാ അനുഭവം ട്വൽത്ത് മാൻ നൽകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രമെന്ന് ജീത്തു ജോസഫ് റിപ്പോര്‍ട്ടര്‍ ലൈവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളത്.

ഇപ്പോളിതാ, സിനിമയുടെ പുതിയ പ്രൊമോഷണൽ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രം തോക്കിൽ ഉണ്ട നിറക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. സക്കറിയ എന്ന കഥാപാത്രമാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. ആകാംക്ഷയുണർത്തുന്ന വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നേരത്തെ റിലീസ് ചെയ്ത പ്രൊമോഷണൽ വീഡിയോകളും സസ്പെൻസ് നിറച്ചിരുന്നു.

സൈജു കുറുപ്പ്, പ്രിയങ്ക നായർ, ശിവദ, അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, വീണ നന്ദകുമാര്‍, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂര്‍ ആണ് നിർമ്മാണം. കെ ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

shortlink

Related Articles

Post Your Comments


Back to top button