BollywoodCinemaGeneralIndian CinemaLatest News

ക്രിക്കറ്റ് ​ക്രീസിൽ നിന്ന് ക്യാമറയ്ക്ക് മുന്നിലേക്ക്: അഭിനയത്തിൽ അരങ്ങേറാൻ ശിഖർ ധവാൻ

കിടിലൻ റൺവേട്ട കൊണ്ട് ക്രിക്കറ്റ് ആരാധകരെ അമ്പരിപ്പിക്കുന്ന ബാറ്റ്സ്മാനാണ് ശിഖർ ധവാൻ. ഇപ്പോളിതാ, ക്രിക്കറ്റ് താരം ​ക്രീസിൽ നിന്ന് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. താരം അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായെന്ന വിവരമാണ് നിലവിൽ പുറത്ത് വരുന്നത്. മുഖ്യധാരാ സിനിമയിൽ മുഴുനീള കഥാപാത്രമായാണ് ശിഖർ ധവാൻ എത്തുകയെന്നാണ് ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം സിനിമയുടെ പേര്, ഭാഷ, മറ്റ് അഭിനേതാക്കൾ തുടങ്ങിയ വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല. സിനിമയോടും അഭിനേതാക്കളോടും ശിഖർ ധവാന് എന്നും അഭിനിവേശവും ബഹുമാനവും ഉണ്ടായിരുന്നെന്നും ഇപ്പോൾ ലഭിച്ചിരിക്കുന്നത് കാമിയോ റോൾ അല്ല മുഴുനീള വേഷമാണെന്നും താരത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചിത്രത്തിലെ കഥാപാത്രത്തിന് ശിഖർ ധവാൻ അനുയോജ്യനാണെന്ന് തോന്നിയത് കൊണ്ടാണ് നിർമ്മാതാക്കൾ താരത്തെ സമീപിച്ചതെന്നാണ് വിവരം. ചിത്രം ഈ വർഷം റിലീസ് ചെയ്യുമെന്നാണ് സൂചന.

കുറച്ച് നാളുകൾക്ക് മുൻപ് അക്ഷയ് കുമാറിന്റെ സെറ്റിൽ നിന്നുള്ള ശിഖർ ധവാന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ജാക്വലിന്‍ ഫെര്‍ണാണ്ടസിനും നുഷ്രത്ത് ബറൂച്ചയ്ക്കുമൊപ്പം രാം സേതു എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. ചിത്രങ്ങൾ പുറത്ത് വന്നതോടെ ശിഖർ ധവാൻ സിനിമയിലേക്ക് ചുവടു വെയ്ക്കുന്നു എന്ന അഭ്യൂഹങ്ങൾ പടർന്നിരുന്നു. എന്നാൽ, ആ സമയത്ത് സിനിമാ അരങ്ങേറ്റത്തെ കുറിച്ചുള്ള സ്ഥിരീകരണം ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button