CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWS

ഹണിമൂൺ യാത്ര പോയവർക്ക് സംഭവിച്ചതെന്ത്?: ‘ഹണിമൂൺ ട്രിപ്പ്’ ചിത്രീകരണം തുടരുന്നു

കൊച്ചി: മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയൻ നിർമ്മിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് ‘ഹണിമൂൺ ട്രിപ്പ്’. കെ സത്യദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ, ചിത്രീകരണം പുരോഗമിക്കുന്നു.

ഹണിമൂൺ യാത്രയ്ക്കായി വരുണിനും ജാൻസിക്കുമൊപ്പം അവരുടെ കസിൻസും കൂടുന്നു. ഉല്ലാസജനകമായ യാത്രാമദ്ധ്യേ ഭക്ഷണം കഴിക്കാനായി അവർ ഒരു കാനനപാതയിൽ പ്രവേശിക്കുന്നു. കസിൻസിലൊരാൾ കാനനഭംഗി ആസ്വദിക്കുകയും ഒപ്പം, അതിന്റെ വീഡിയോ പകർത്തുകയും ചെയ്യുന്നു. ഇതിനിടയിൽ സംഭവിക്കുന്ന ഉദ്വേഗവും ഭീതിജനകവുമായ മുഹൂർത്തങ്ങളിലൂടെ ചിത്രത്തിന്റെ കഥ മുന്നോട്ടു നീങ്ങുന്നു.

സാധാരണ ഹൊറർ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്ഥമായ പാറ്റേണിലാണ് ചിത്രത്തിലെ വിഷ്വൽസ് ഒരുക്കിയിരിക്കുന്നത്. ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസും ഒരുപോലെ റിസ്ക് അഭിമുഖീകരിച്ചാണ് ചിത്രത്തിലെ പല ഹൊറർ രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്.

നിങ്ങളെപ്പോലുള്ള ഒരാള്‍ക്കൊപ്പം ജീവിതം നശിപ്പിച്ച ഞാനൊരു വിഡ്ഢിയാണ്: ഇമ്മന്റെ മുന്‍ ഭാര്യയുടെ കുറിപ്പ് വിവാദത്തില്‍

ജീൻ വി ആന്റോ, അക്ഷയ, ദേവിക, വിസ്മയ, ലിജോ ജോസഫ്, തൈയ്ക്കാട് ചന്ദ്രൻ, ഷിന്റോ ജോസഫ്, സജി കരുക്കാവിൽ, സതീഷ് കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാനർ – മാതാ ഫിലിംസ്, നിർമ്മാണം – എ വിജയൻ , കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – കെ സത്യദാസ്, ഛായാഗ്രഹണം – ബിജുലാൽ പോത്തൻകോട്, എഡിറ്റിംഗ് – സുനു എസ് നാവായിക്കുളം, അസ്സോസിയേറ്റ് ഡയറക്ടർ – വികെ സാബു , പ്രൊഡക്ഷൻ കൺട്രോളർ – ചന്ദ്രദാസ്, കല – ഭാവന രാധാകൃഷ്ണൻ, ചമയം – നിയാസ് സിറാജുദ്ദീൻ, കോസ്റ്റ്യും – എകെ ലാൽ, ഗാനരചന – രാജേഷ് അറപ്പുര, അജിത്ത്, സംഗീതം – ഗോപൻ സാഗരി, ആലാപനം – ജോസ് സാഗർ, ഗായത്രി ജ്യോതിഷ്, ആക്ഷൻ – രാഹുൽ പ്രകാശ്, സംവിധാന സഹായി – വിനോദ് ബിഐ, പശ്ചാത്തല സംഗീതം – ജെമിൽ മാത്യു, ഡിസൈൻസ് – ശാലിനി ഷിജി, സ്റ്റിൽസ് – സുനിൽ മോഹൻ, കിരൺ, ലൊക്കേഷൻ മാനേജർ – ചന്ദ്രശേഖരൻ പശുവെണ്ണറ, പിആർഓ – അജയ് തുണ്ടത്തിൽ.

shortlink

Related Articles

Post Your Comments


Back to top button