CinemaGeneralIndian CinemaLatest NewsMollywood

വീണ്ടും പൊലീസ് വേഷത്തിൽ തിളങ്ങാൻ സുരാജ് വെഞ്ഞാറമൂട്: ഹെവൻ ടീസർ എത്തി

സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് ഒരുക്കുന്ന ചിത്രമാണ് ഹെവൻ. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തിൽ സുരാജ് എത്തുന്നത്. കയ്യടി വാരിക്കൂട്ടിയ ജനഗണമനയിലെ പോലീസ് വേഷത്തിനു ശേഷം സുരാജ് വീണ്ടും കാക്കിയണിയുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ത്രില്ലർ സ്വഭാവമുള്ള സിനിമയായാണ് ഹെവൻ ഒരുങ്ങുന്നത്. ദീപക് പറമ്പോൾ, സുദേവ് നായർ, സുധീഷ്, അലൻസിയാർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബൻ, അഭിജ ശിവകല, ശ്രീജ, മീര നായർ, മഞ്ജു പത്രോസ്, ഗംഗാ നായർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഇപ്പോളിതാ, ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കും എന്ന സൂചനയാണ് ടീസർ നൽകുന്നത്. കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ ഡി ശ്രീകുമാർ, രമ ശ്രീകുമാർ, കെ കൃഷ്ണൻ, ടി ആർ രഘുരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനോദ് ഇല്ലംപ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

പി എസ് സുബ്രഹ്മണ്യൻ ആണ് ചിത്രത്തിനായി തിരക്കഥയെഴുതുന്നത്. സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്. ചിത്രം ജൂൺ മാസത്തിൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button