CinemaGeneralLatest NewsNEWS

ആ മമ്മൂട്ടി ചിത്രത്തിൽ നായികയെ ആവശ്യപ്പെടുന്നില്ലെങ്കിലും സിനിമക്ക് വേണ്ടി ഒരു നായികയെ സൃഷ്ടിച്ചു: സത്യന്‍ അന്തിക്കാട്

മമ്മൂട്ടി-സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടിൽ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘കളിക്കളം’. മമ്മൂട്ടി കള്ളനായി അഭിനയിച്ച സിനിമയുടെ രസകരമായ ഒരു അനുഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് സത്യന്‍ അന്തിക്കാട്. ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഒരു നായികയില്ലായിരുന്നുവെന്നും പിന്നീട് ആ സിനിമയിലേക്ക് ശോഭന വരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും തുറന്നു പറയുകയാണ് സംവിധായകൻ.

‘കളിക്കളം എന്ന സിനിമ ആദ്യം ആലോചിക്കുമ്പോള്‍ അതില്‍ നായികയില്ലായിരുന്നു. ഒരു പോലീസിന്റെയും, കള്ളന്റെയും കളിയാണ്‌ കളിക്കളം. പോലീസായി മുരളിയും, കള്ളനായി മമ്മൂട്ടിയും അഭിനയിച്ച ചിത്രത്തില്‍ നായികയ്ക്ക് എവിടെയും സ്പേസ് ഇല്ലായിരുന്നു. അങ്ങനെ തന്നെ സിനിമ ചെയ്യാന്‍ ഞങ്ങളും തീരുമാനിച്ചു. പക്ഷേ ഒരു നായിക വന്നാല്‍ നല്ലൊരു ഗാനം ഉള്‍പ്പെടുത്താം, ഒരു പ്രണയം കൊണ്ടുവരാം, എന്നൊക്കെയുള്ള ചിന്ത വന്നതോടെ കാര്യങ്ങള്‍ മാറി’.

Read Also:- അച്ഛന്റെ സിനിമകളില്‍ ഞാന്‍ കാണാത്തത് ആ ചിത്രമാണ്, ബാക്കിയെല്ലാം കണ്ടിട്ടുണ്ട്: അനൂപ്‌ സത്യന്‍

‘എസ്എന്‍ സ്വാമി തിരക്കഥ രചിച്ച  കളിക്കളത്തിന്റെ കഥ നായികയെ ആവശ്യപ്പെടുന്നില്ലെങ്കിലും ആ സിനിമയ്ക്ക് വേണ്ടി ഒരു നായികയെ സൃഷ്ടിച്ചത് പ്രശസ്ത നിര്‍മ്മാതാവ് സിയാദ് കോക്കറാണ്. സിയാദ് അതിനു വേണ്ടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കി അത് ഞങ്ങളോട് പറയുകയായിരുന്നു. അങ്ങനെയാണ് കളിക്കളം എന്ന സിനിമയിലേക്ക് നായിക വരുന്നതും, ശോഭനയെ മമ്മൂട്ടിയുടെ നായികയായി കാസ്റ്റ് ചെയ്യുന്നതും’ സത്യന്‍ അന്തിക്കാട് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button