CinemaGeneralIndian CinemaKollywoodLatest News

അവസാന നിമിഷം സൂര്യയെത്തും, സൂര്യ ആയിരിക്കും കഥ മുന്നോട്ട് കൊണ്ടുപോകുന്നത്: കമൽ ഹാസൻ

കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് വിക്രം. കമൽ ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ മലയാളി സാന്നിധ്യമായി കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും അണിനിരക്കുന്നുണ്ട്. ജൂൺ മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സിനിമയിൽ സൂര്യ ഒരു പ്രധാന കഥാപാത്രമായെത്തും എന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. പിന്നീട്, ലോകേഷ് കനകരാജ് ഇത് ശരിവെക്കുകയും ചെയ്തു. ഇപ്പോഴിതാ, ചിത്രത്തിൽ സൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് ഉലകനായകൻ കമൽ ഹാസൻ. സൂര്യയുടെ കഥാപാത്രമായിരിക്കും സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും, ചിലപ്പോൾ മൂന്നാം ഭാഗമുണ്ടാകുമെന്നുമാണ് കമൽ ഹാസൻ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കമൽ ഹാസന്റെ പ്രതികരണം.

‘സിനിമയുടെ അവസാന നിമിഷത്തിലാണ് സൂര്യയുടെ കഥാപാത്രം എത്തുന്നത്. അത് ഇനി ഒരു അഭ്യൂഹമല്ല. സൂര്യ അവിശ്വസിനീയമായ രീതിയിൽ ഒരു അവസാന നിമിഷ അപ്പിയറൻസ് നടത്തുന്നുണ്ട്. അത് തന്നെയായിരിക്കും കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ചിലപ്പോൾ മൂന്നാം ഭാഗത്തിലേക്ക്’, കമൽ ഹാസൻ പറഞ്ഞു

ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസിന് പിന്നാലെയാണ് സൂര്യ സിനിമയിൽ എത്തുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. വിക്രം ലൊക്കേഷനിൽ നിന്നുള്ള സൂര്യയുടെ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ലോകേഷ് കനകരാജ് സൂര്യ സിനിമയുടെ സാന്നിധ്യമാകും എന്ന് അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button