CinemaGeneralIndian CinemaLatest News

ബോക്സ് ഓഫീസ് തൂത്തുവാരാൻ വീണ്ടും കെജിഎഫ് ടീം: ബഗീര വരുന്നു

ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് ചാപ്റ്റർ 2 തിയേറ്ററുകൾ ഇളക്കി മറിച്ച് പ്രദർശനം തുടരുകയാണ്. ഇപ്പോളിതാ, കെജിഎഫ് ചാപ്റ്റർ 2വിന്റെ വൻ വിജയത്തിന് ശേഷം അതെ അണിയറപ്രവർത്തകർ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ബഗീര എന്ന് പേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഡോ. സൂരിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് കെജിഎഫ് സംവിധായകൻ പ്രശാന്ത് നീല്‍ ആണ്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചതായാണ് വിവരം. ആക്ഷൻ ത്രില്ലർ ചിത്രമായാണ് ബ​ഗീരയും ഒരുങ്ങുന്നത്.

പ്രശാന്ത് നീൽ ഒരുക്കിയ കെജിഎഫ് ചാപ്റ്റർ 2 സ്റ്റൈൽ തിരക്കഥയായിരിക്കും ബഗീരയിലും കാണാനാകുക എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. ഹോംബലെ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. 2014ൽ പുറത്തിറങ്ങിയ പ്രശാന്ത് നീലിന്റെ ഉഗ്രം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീ മുരളിയാണ് ബ​ഗീരയിൽ ടൈറ്റിൽ റോളിൽ എത്തുന്നത്.

പൊലീസ് കഥാപാത്രമാണ് ശ്രീ മുരളി അവതരിപ്പിക്കുന്ന നായകന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ നേരത്തെ പുറത്തിറക്കിയിരുന്നു. സമൂഹം ഒരു വനമായി രൂപാന്തരപ്പെടുമ്പോള്‍ ഒരേയൊരു വേട്ടമൃഗം മാത്രം നീതിക്കായി ഗര്‍ജിക്കും എന്നായിരുന്നു പോസ്റ്ററിലെ ക്യാപ്ഷന്‍. ചിത്രത്തിലെ മറ്റു താരങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കെജിഎഫ് താരം യാഷും ചിത്രത്തിൽ എത്തുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. അടുത്ത വർഷം ബഗീര പുറത്തിറങ്ങുമെന്നാണ് വിവരം. കർണാടകയിലും ഹൈദരാബാദിലുമായാണ് ചിത്രീകരണം പുരോ​ഗമിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button