CinemaGeneralIndian CinemaLatest NewsMollywood

പ്രിയപ്പെട്ട ലാലിന് ഇച്ചാക്കയുടെ പിറന്നാൾ ആശംസകൾ: മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടി

മലയാള സിനിമയിലെ മെ​ഗാസ്റ്റാർ പദവി അലങ്കരിക്കുന്ന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാൽ 62ാം പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന്. ഇപ്പോളിതാ, മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍’ എന്ന് മമ്മൂട്ടി കുറിച്ചു.

മമ്മൂട്ടിയുടെ ഈ പിറന്നാള്‍ ആശംസ ആരാധകരും ഏറ്റെടുത്തു. നിമിഷ നേരം കൊണ്ട്‌ താരത്തിന്‍റെ പിറന്നാള്‍ ആശംസ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അര മണിക്കൂറില്‍ 30,000 ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്‌.

മോഹന്‍ലാലിന് ജന്മദിനാശംസകളറിയിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. അജു വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍, മഞ്ജു വാര്യര്‍, സ്വാസിക, പൃഥ്വിരാജ്, മേജര്‍ രവി, കുഞ്ചാക്കോ ബോബന്‍, സംവിധായകന്‍ വൈശാഖ് തുടങ്ങിയവരാണ് ആശംസകൾ അറിയിച്ചത്.

മോഹൻലാലിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഖത്തറില്‍ നിന്നുളള വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഭാര്യ സുചിത്രയും സുഹൃത്തും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിനൊപ്പം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button