CinemaGeneralIndian CinemaLatest NewsMollywood

മോഹൻലാലിന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രമായിരുന്നു ലൂസിഫർ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പിന്നാലെ, പൃഥ്വിരാജിന്റെ സംവിധാനത്തിൽ ബ്രോ ഡാഡി എന്ന ചിത്രവും എത്തി. മോഹൻലാലും പൃഥ്വിരാജുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം ഹിറ്റായതോടെ മലയാളികളുടെ ഏറ്റവും പ്രിയ കോംബോ ആയി മാറിയ താരങ്ങളാണ് പൃഥ്വിരാജും മോഹൻലാലും.

ഇപ്പോളിതാ, മോഹൻലാലിന് പിറന്നാൾ ആശംസകളുമായി എത്തിരിക്കുകയാണ് പൃഥ്വിരാജ്. പ്രിയ ലാലേട്ടന് പിറന്നാൾ സമ്മാനമായി ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ ഡയറക്ടേഴ്‌സ് കട്ടാണ് നടൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ പിറന്നാൾ സമ്മാനം ഇതിനോടകം തന്നെ സമൂഹ മാധ്യമത്തിൽ വൈറലാണ്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ ഇറങ്ങിയ വീഡിയോ നിരവധിപേരാണ് മണിക്കൂറുകൾക്കകം കണ്ടത്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ബ്രോ ഡാഡി റീലീസ് ചെയ്തത്. ഹോട്ട്സ്റ്റാറിന്റെ ചരിത്രത്തിൽ ആദ്യദിനത്തിൽ ഏറ്റവും അധികം സബ്സ്ക്രിപ്ഷനും, ഏറ്റവും അധികം ആളുകൾ കണ്ട രണ്ടാമത്തെ സിനിമയുമായി ചിത്രം മാറിയിരുന്നു. മോഹൻലാലിന്റെ മകന്റെ റോളിലാണ് പൃഥ്വിരാജ് ബ്രോ ഡാഡിയിൽ എത്തിയത്. ചിത്രത്തിലെ ഇരുവരുടേയും പ്രകടനം ആരാധകർ ഏറ്റെടുത്തിരുന്നു. മീന, കല്യാണി പ്രിയദർശൻ എന്നിവരായിരുന്നു ചിത്രത്തിൽ നായികമാരായെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button