CinemaGeneralIndian CinemaLatest NewsMollywood

അടുത്ത ചിത്രം മോഹൻലാലിനൊപ്പം, അദ്ദേഹത്തിന് യോജിച്ച ഒരു കഥ തയ്യാറാക്കിയിട്ടുണ്ട്: ധ്യാൻ ശ്രീനിവാസൻ

നടൻ, സംവിധായകൻ എന്നീ നിലയിൽ മലയാളികളുടെ മനസിൽ ഇടം പിടിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം ഉടലാണ് ധ്യാനിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ ധ്യാൻ പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും, അദ്ദേഹത്തിന് യോജിച്ച ഒരു കഥ തയ്യാറാക്കിയിട്ടുണ്ടെന്നുമാണ് താരം പറഞ്ഞത്.

ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ:

മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ട്. അദ്ദേഹത്തിന് യോജിച്ച ഒരു കഥ തയ്യാറാക്കിയിട്ടുണ്ട്. ലാലേട്ടൻ ഇപ്പോൾ, അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ ബാറോസിന്റെ തിരക്കിലാണ്. അദ്ദേഹത്തിന്റെ തിരക്കുകൾ കഴിഞ്ഞ്, അദ്ദേഹത്തെ പോയിക്കണ്ട് കഥ പറയാനിരിക്കുകയാണ് ഞാൻ.

നിവിൻ പോളിയെ നായകനാക്കി ധ്യാൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ലേഡി സൂപ്പർസ്റ്റാർ നയൻതാരയായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്.

 

shortlink

Related Articles

Post Your Comments


Back to top button