CinemaGeneralIndian CinemaLatest News

ഞാൻ ഈ കാണുന്നത് പോലെയല്ല, ആ രഹസ്യം അറിയുന്നത് കുടുംബത്തിന് മാത്രം: മഹേഷ് ബാബു

തെലുങ്കിലെ സൂപ്പർഹിറ്റ് നടനാണ് മഹേഷ് ബാബു. മഹേഷ് ബാബുവിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രമാണ് സർക്കാരു വാരി പാട്ട. ഗീതാ ഗോവിന്ദം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പരശുറാം പെട്‌ല സംവിധാനം ചെയ്ത ചിത്രമാണ് സർക്കാരു വാരി പാട്ട. കീർത്തി സുരേഷാണ് ചിത്രത്തിൽ നായികയായെത്തിയത്. ചിത്രം മികച്ച കളക്ഷൻ നേടി പ്രദർശനം തുടരുകയാണ്. ഇതിനോടകം തന്നെ സിനിമ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു.

ഇപ്പോളിതാ, സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ മഹേഷ് ബാബു പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്നേക്കുറിച്ച് കുടുംബാംഗങ്ങൾക്ക് മാത്രം അറിയുന്ന ഒരു രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് താരം.

മഹേഷ് ബാബുവിന്റെ വാക്കുകൾ:

ഞാൻ ഈ കാണുന്നത് പോലെ അല്ല. വളരെ രസികനും നന്നായി തമാശ പറയുന്നയാളുമാണ്. തമാശ പറയാനും കുഞ്ഞ് കുഞ്ഞ് കളിയാക്കലുകൾ നടത്താനും എനിക്ക് വളരെ ഇഷ്ടമാണ്. എന്നാൽ, എല്ലാവർക്കും അത് അറിയില്ല. കുടുംബത്തിലുള്ളവർക്കേ ഇക്കാര്യം അറിയൂ. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നയാളാണ് ഞാൻ.

കുടുംബത്തിനൊപ്പം പുറത്തു പോവാനും, വ്യത്യസ്തമായ വിഭവങ്ങൾ കഴിച്ചു നോക്കാനും വളരെയേറെ താത്പര്യമുണ്ട്. ദക്ഷിണേന്ത്യൻ ഭക്ഷണം കഴിക്കാനാണ് ഇഷ്ടം. പക്ഷേ, കടൽ വിഭവങ്ങളോട് അത്ര താത്പര്യമില്ല.

shortlink

Related Articles

Post Your Comments


Back to top button