CinemaComing SoonGeneralLatest NewsNew ReleaseNEWS

ട്രെയിലർ ഏറ്റെടുത്ത് ആരാധകർ: തുറമുഖം പ്രദർശനത്തിനൊരുങ്ങുന്നു

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം തുറമുഖത്തിന്റെ ഒഫീഷ്യൽ ട്രെയിലർ ഏറ്റെടുത്ത് ആരാധകർ. നടിയും സംവിധായികയുമായ ​ഗീതു മോഹൻദാസാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ജൂൺ 3ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്കരിക്കുന്ന ചിത്രത്തിൽ നിവിൻ പോളി പല ഗെറ്റപ്പുകളിലാണ് എത്തുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ടാണ് ചിത്രം നിർമ്മിക്കുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്ത് ഗോപൻ ചിദംബരമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ബിജു മേനോൻ, നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button