CinemaGeneralIndian CinemaLatest NewsMollywood

ഇരട്ടസംവിധായകർ ഒരുക്കുന്ന ചിത്രം: ആദിയും അമ്മുവും പൂർത്തിയായി

വിൽസൺ തോമസ്, സജി മംഗലത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ആദിയും അമ്മുവും എന്ന ചിത്രം പൂർത്തിയായി. അഖിൽ ഫിലിംസിന്റെ ബാനറിൽ സജി മംഗലത്ത് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. സയൻസ് ഫിക്ഷൻ കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും, അവർ ചെന്നുപെടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പള്ളിമൺ സിദ്ധാർത്ഥ സ്കൂളിലെ ഇരുന്നൂറോളം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജാസി ഗിഫ്റ്റിനും കെ കെ നിഷാദിനുമൊപ്പം ചിത്രത്തിലെ ഗാനങ്ങൾ പാടിയിരിക്കുന്നതും സ്കൂളിലെ കുട്ടികൾ തന്നെയാണ്. ആദി, ആവ്നി, ദേവനന്ദ, ജാഫർ ഇടുക്കി, മധുപാൽ, ശിവജി ഗുരുവായൂർ, ബാലാജി ശർമ്മ, കുണ്ടറ ജോണി, സജി സുരേന്ദ്രൻ, എസ് പി മഹേഷ്, അജിത്കുമാർ, അഞ്ജലി നായർ, ഷൈനി കെ അമ്പാടി, ബിന്ദു തോമസ്, ഗീതാഞ്ജലി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

കഥ, തിരക്കഥ, ഗാനരചന – വിൽസൺ തോമസ്, ഛായാഗ്രഹണം – അരുൺ ഗോപിനാഥ്, എഡിറ്റിംഗ് – മുകേഷ് ജി മുരളി, പ്രൊഡക്ഷൻ ഡിസൈനർ – അജിത്കുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – രതീഷ് ഓച്ചിറ, ഋഷിസൂര്യൻ പോറ്റി, അസ്സോസിയേറ്റ് ഡയറക്ടർ – എസ് പി മഹേഷ്, സംഗീതം – ആന്റോ ഫ്രാൻസിസ്, കല- ജീമോൻ മൂലമറ്റം, ചമയം -ഇർഫാൻ, കോസ്‌റ്റ്യും – തമ്പി ആര്യനാട്, കോറിയോഗ്രാഫി – വിനു മാസ്റ്റർ, പശ്ചാത്തല സംഗീതം – വിശ്വജിത്ത്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് – ചന്തു കല്യാണി, അനീഷ് കല്ലേലി, ക്രിയേറ്റീവ് ഹെഡ് – സുരേഷ് സിദ്ധാർത്ഥ, വിഷ്വൽ എഫക്ട്സ് – മഹേഷ് കേശവ്, ഫിനാൻസ് മാനേജർ – ബിജു തോമസ്, സ്റ്റിൽസ് – സുനിൽ കളർലാന്റ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.

shortlink

Post Your Comments


Back to top button