GeneralLatest NewsMollywoodNEWS

‘ഈറൻ നിലാ…’ എം ജയചന്ദ്രന്റെ മനോഹര മെലഡി: ‘മേരി ആവാസ് സുനോ’യിലെ ​ഗാനം

ബി കെ ഹരി നാരായണന്‍റേതാണ് വരികൾ

ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെ ജി. പ്രജേഷ് സെൻ- ജയസൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘മേരി ആവാസ് സുനോ’ മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നേടിയത്.  ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച മേരി ആവാസ് സുനോയിൽ, എം ജയചന്ദ്രൻ ഒരുക്കിയ മനോഹര മെലഡി ഗാനത്തിന്റെ വീഡിയോ പുറത്ത്.

read also: കേരളം എന്ന ബ്രാന്‍ഡ്, പിണറായി വിജയന്‍ എന്ന ബ്രാന്‍ഡ് അംബാസിഡര്‍: വൈറൽ കുറിപ്പ്

എം. ജയചന്ദ്രൻ ഈണമിട്ട ‘ഈറൻ നിലാ…’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ ആണ്. ബി കെ ഹരി നാരായണന്‍റേതാണ് വരികൾ. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്.

read also: ജീവിതത്തിൽ അപ്രതീക്ഷിതമായി വീണുപോകുന്നവർക്ക് ശുഭാപ്തി വിശ്വാസം സമ്മാനിക്കുന്ന ‘മേരി ആവാസ് സുനോ’

ഒരു റേഡിയോ ജോക്കിയുടെ കഥ പറയുന്ന ചിത്രം യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ്  നിർമ്മിച്ചത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക.

shortlink

Related Articles

Post Your Comments


Back to top button