CinemaGeneralIndian CinemaLatest NewsMollywood

റാം ഒരു ആക്ഷന്‍ സിനിമയാണ്, ഒരു ഹോളിവുഡ് സ്‌റ്റൈലില്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്: ജീത്തു ജോസഫ്

മലയാള സിനിമയിലെ വിജയക്കൂട്ടുകെട്ടാണ് മോഹൻലാലും ജീത്തു ജോസഫും. ഈ കൂട്ടുകെട്ടിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം ട്വൽത്ത് മാൻ ആണ്. ഹോട്ട്‌സ്റ്റാറിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ട്വല്‍ത്ത് മാന്‍ നിര്‍മ്മിച്ചത്. നവാഗതനായ കെ.ആര്‍. കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്.

ഇരുവരും ഒന്നിച്ച്, നേരത്തെ പുറത്തിറങ്ങിയ ദൃശ്യം വലിയ വിജയമായിരുന്നു നേടിയത്. മലയാളത്തിന് വീണ്ടും ഒരു ഹിറ്റ് ചിത്രം കൂടി സമ്മാനിക്കാൻ മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുകയാണ്. ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന റാം ആണ് ഇരുവരുടേതുമായി ഒരുങ്ങുന്ന പുതിയ ചിത്രം. പ്രഖ്യാപനം മുതൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പല ഭാഗങ്ങളും ഷൂട്ട് ചെയ്തു കഴിഞ്ഞു. ചിത്രത്തിന്റേതായി ഇനി പൂര്‍ത്തീകരിക്കാനുള്ള ഭാഗം മുഴുവന്‍ വിദേശ രാജ്യങ്ങളിലാണ് ഷൂട്ട് ചെയ്യുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ഈ കാര്യങ്ങൾ പറയുന്നത്. റാം ഒരു ആക്ഷന്‍ സിനിമയാണെന്നും, മലയാള സിനിമയില്‍ കാണുന്ന തരം സംഘട്ടന രംഗങ്ങള്‍ അല്ല ചിത്രത്തില്‍ ഉള്ളതെന്നുമാണ് സംവിധായകൻ പറയുന്നത്.

ജീത്തു ജോസഫിന്റെ വാക്കുകൾ:

റാം ഒരു ആക്ഷന്‍ സിനിമയാണ്. മലയാള സിനിമയില്‍ കാണുന്ന തരം സംഘട്ടന രംഗങ്ങള്‍ അല്ല ചിത്രത്തില്‍ ഉള്ളത്. പുറത്ത് നിന്നുള്ള നിരവധി സ്റ്റണ്ട് മാസ്റ്റേഴ്‌സിനെ കൊണ്ട് വരുന്നുണ്ട്. ഒരു ഹോളിവുഡ് സ്‌റ്റൈലില്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

റാമിന്റെ ലൊക്കേഷന്‍ നോക്കാന്‍ വിദേശത്തേക്ക് പോവുകയാണ്. ജൂലൈ പകുതിയാവുമ്പോള്‍ ഷൂട്ട് തുടങ്ങാമെന്നാണ് പ്ലാന്‍. ഈ വര്‍ഷം തന്നെ ചിത്രം റിലീസ് ചെയ്യാമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments


Back to top button