BollywoodCinemaGeneralIndian CinemaLatest News

ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദ ട്രെയ്‍ലർ റിലീസ് ഐപിഎൽ ഇടവേളയിൽ

ആമിർ ഖാനെ നായകനാക്കി നവാഗതനായ അദ്വൈത് ചന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാൽ സിംഗ് ഛദ്ദ. അതുൽ കുൽക്കർണിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയത്. ചിത്രത്തിൽ കരീന കപൂറാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1994ൽ ടോം ഹാങ്ക്സ് നായകനായെത്തിയ ഫോറസ്റ്റ് ഗമ്പ് എന്ന ചിത്രത്തിന്റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ എന്ന ചിത്രം.

ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയ്‍ലർ റിലീസുമായി ബന്ധപ്പെട്ട കൗതുകകരമായ വാർത്തയാണ് വരുന്നത്. ചിത്രത്തിന്റെ ട്രെയ്‍ലർ ഐപിഎൽ ഇടവേളയിലാണ് റിലീസ് ചെയ്യുന്നത്. ആമിർ ഖാൻ തന്നെയാണ് ട്രെയ്‍ലർ റീലീസിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. ആമിർ ഖാൻ പ്രൊഡക്ഷൻസ് എന്ന സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം ഇത് സംബന്ധിച്ച വീഡിയോ പങ്കുവച്ചത്.

മേയ് 29ന് അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ഐപിഎൽ ഫൈനൽ വേദിയിൽ കലാശ പോരാട്ടത്തിന്റെ ഇടവേളയിലാണ് ട്രെയ്‍ലർ റിലീസ് ചെയ്യുന്നത്. ഫൈനൽ മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിലെ രണ്ടാമത്തെ സ്ട്രാറ്റജിക്ക് ടൈം ഔട്ടിൽ സ്റ്റാർ സ്പോർട്സിലൂടെയും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയും ട്രെയ്‍ലർ പുറത്തിറങ്ങും. ‘ക്രിക്കറ്റ് ലൈവ്’ അവതാരകനായി ആമിർ ഖാനും വേദിയിൽ ഉണ്ടാകും.

ചിത്രം ഡിസംബറിൽ റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും, കൊവിഡ് പ്രതിസന്ധികളെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button