CinemaGeneralIndian CinemaLatest NewsMollywood

നിവിൻ പോളിയുടെ പടവെട്ട്: റിലീസ് തീയതി പ്രഖ്യാപിച്ചു

അതിജീവനത്തിന്റെ കഥ പറയുന്ന നിവിൻ പോളി ചിത്രമാണ് പടവെട്ട്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി വെയ്ൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം സെപ്റ്റംബർ രണ്ടിന് തിയേറ്ററുകളിലെത്തും.

അരുവി ഫെയിം അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദീപക് മേനോനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ​മലബാറിന്റെ പശ്ചാത്തലത്തിൽ മാലൂർ എന്ന ഗ്രാമത്തിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

അതിനിടെ, മീടു ആരോപണത്തിൽ പെട്ട ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന്റെ ഭാഗമായിരുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് 6നായിരുന്നു ലിജു അറസ്റ്റിലായത്. പിന്നീട്, നിർമ്മാതാവായ സണ്ണി വെയ്ൻ നേരിട്ട് ചുമതലയേറ്റാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. സംവിധായകൻ ലിജു കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സംഗീതം നല്‍കുന്നത്. ഒരിടവേളയ്ക്ക് ശേഷം ഗോവിന്ദ് വസന്ത മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം ആണ് നിവിൻ പോളിയുടേതായി റീലിസിന് ഒരുങ്ങുന്ന ചിത്രം. കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ ചാപ്പ സംവിധാനത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button