CinemaGeneralIndian CinemaLatest NewsMollywood

ആന്റണി വർഗീസ്, ആസിഫ് അലി, നിമിഷ സജയൻ: ‘ഇന്നലെ വരെ‘ റിലീസ് തീയതി പ്രഖ്യാപിച്ചു

ആസിഫ് അലി, ആന്റണി വർഗീസ്, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇന്നലെ വരെ‘. ബോബി, സഞ്ജയ് എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മാത്യു ജോർജാണ് നിർമ്മാണം. സ്ഥിരം ഫീൽ ഗുഡ് ടൈപ്പിൽ നിന്നും മാറി ത്രില്ലർ ജോണറുമായി എത്തിയിരിക്കുകയാണ് ജിസ് ജോയ് ഇത്തവണ. പ്രഖ്യാപനം മുതൽ തന്നെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെ‍യ്‍ലറും റിലീസ് തീയതിയും പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ട്രെ‍യ്‍ലർ ഒരുക്കിയിരിക്കുന്നത്. സിനിമാ താരമായാണ് ആസിഫ് അലി ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു സിനിമാ താരത്തിന്റെ ജീവിതത്തിലുണ്ടാവുന്ന സംഘർഷങ്ങളിലൂടെയും പ്രശ്‌നങ്ങളിലൂടെയുമുള്ള നിമിഷങ്ങളാണ് ട്രെ‍യ്‍ലറിൽ കാണിക്കുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ തന്നെയാണ് ജിസ് ജോയും കൂട്ടരും എത്തുന്നതെന്ന സൂചനയാണ് ട്രെ‍യ്‍ലർ നൽകുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ട്രെ‍യ്‍ലർ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രം ജൂൺ 9 ന് റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയിട്ടാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button