CinemaGeneralIndian CinemaLatest NewsMollywood

വിവാദം അനാവശ്യം, ഒരു വിഭാഗത്തിലും അവസാന ഘട്ടത്തിലേക്ക് ‘ഹോം’ എത്തിയിട്ടില്ല: വിശദീകരണവുമായി ജൂറി ചെയർമാൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ‘ഹോം’ സിനിമ തഴയപ്പെട്ടതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സോഷ്യൽ മീഡിയയിലടക്കം വിഷയം വലിയ ചർച്ചയായിട്ടുണ്ട്. ഇപ്പോളിതാ, വിഷയത്തിൽ പരസ്യ പ്രതികരണവുമായി ജൂറി ചെയർമാൻ രം​ഗത്തെത്തിയിരിക്കുകയാണ്. എല്ലാ ജൂറി അംഗങ്ങളും ‘ഹോം’ സിനിമ കണ്ടതാണെന്നാണ് ജൂറി ചെയർമാൻ സയ്യിദ് മിശ്ര പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

‘വിവാദം അനാവശ്യമാണ്. ഇന്ദ്രൻസിന്റെ ആരോപണം തെറ്റാണ്. ഒരു വിഭാഗത്തിലും അവസാന ഘട്ടത്തിലേക്ക് ‘ഹോം’ എത്തിയിട്ടില്ല. അവാർഡുകൾ നിർണയിച്ചതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ല. പൂർണമായും ജൂറിയാണ് അവാർഡുകളെല്ലാം തീരുമാനിച്ചത്’, സയ്യിദ് മിശ്ര പറഞ്ഞു .

വിഷയത്തിൽ പരസ്യമായി പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ് രംഗത്തെത്തിയിരുന്നു. ‘തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. ‘ഹോം’ സിനിമയ്ക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല. ‘ഹൃദയം’ സിനിമയും മികച്ചതാണ്. അതോടൊപ്പം ചേര്‍ത്തുവയ്ക്കേണ്ട സിനിമയാണ് ‘ഹോം’. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ് ബാബുവിനെതിരായ കേസും കാരണമായിട്ടുണ്ടാകാം. വിജയ് ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാൽ ജൂറി തിരുത്തുമോ’, ഇങ്ങനെയായിരുന്നു നടൻ ഇന്ദ്രൻസിന്റെ പ്രതികരണം.

 

shortlink

Related Articles

Post Your Comments


Back to top button