CinemaGeneralIndian CinemaLatest NewsMollywood

സുമേഷ് ആന്റ് രമേഷിന് ശേഷം ആന്റപ്പൻ വെഡ്സ് ആൻസി: പുതിയ ചിത്രവുമായി സനൂപ് തൈക്കൂടം

ശ്രീനാഥ് ഭാസിയെ നായകനാക്കി സനൂപ് തൈക്കൂടം ഒരുക്കുന്ന ചിത്രമാണ് ആന്റപ്പൻ വെഡ്സ് ആൻസി. സുമേഷ് ആന്റ് രമേഷ് എന്ന ചിത്രത്തിന് ശേഷം സനൂപ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശ്രീനാഥ് ഭാസിയും ബാലു വർഗീസുമായിരുന്നു സുമേഷ് ആന്റ് രമേഷ് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്.

ഇപ്പോളിതാ, ആന്റപ്പൻ വെഡ്സ് ആൻസിയുടെ ടൈറ്റിൽ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അർജുൻ അശോകനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എലമെന്റസ് ഓഫ് സിനിമാ എന്റർടൈൻമെന്റസിന്റെ ബാനറിൽ അജയ് വാസുദേവും, ജി.മാർത്താണ്ഡനും ശ്രീരാജ് എകെഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഉമ്മർ ഖാനും സാജിദ് ബാബുവുമാണ് സഹനിർമ്മാക്കൾ.

ജോസഫ് വിജീഷും സംവിധായകൻ സനൂപ് തൈക്കൂടവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

 

 

shortlink

Related Articles

Post Your Comments


Back to top button