CinemaGeneralIndian CinemaLatest NewsMollywood

ഞങ്ങളേക്കാളൊക്കെ പ്രശ്‌നം അലൻസിയറേട്ടനായിരുന്നു: രാജസ്ഥാനിലെ ഷൂട്ടിം​ഗ് അനുഭവം പറഞ്ഞ് ആസിഫ് അലി

ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് കുറ്റവും ശിക്ഷയും. നടൻ സിബി തോമസും മാധ്യമപ്രവർത്തകൻ ശ്രീജിത്ത് ദിവാകരനും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ആസിഫലിയോടൊപ്പം സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ, അലൻസിയർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജസ്ഥാനിലായിരുന്നു ചിത്രത്തിന്റെ വലിയൊരു ഭാഗം ഷൂട്ട് ചെയ്തത്.

ഇപ്പോളിതാ, ചിത്രത്തിന്റെ ഷൂട്ടിം​ഗ് ലൊക്കേഷനിലെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ആസിഫ് അലി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്. രാജസ്ഥാനിലെ ഷൂട്ടിം​ഗ് സമയത്ത് ഭാഷയും മറ്റ് കാര്യങ്ങളുമൊന്നും പ്രശ്‌നമായിരുന്നില്ലെന്നും, അവിടത്തെ ഭക്ഷണമായിരുന്നു എല്ലാവരുടെയും പ്രശ്‌നമെന്നുമാണ് നടൻ പറയുന്നത്.

ആസിഫ് അലിയുടെ വാക്കുകൾ:

രാജസ്ഥാൻ ഏരിയയിൽ ഒരുപാട് സിനിമകൾ ഷൂട്ട് ചെയ്ത പരിചയം ചിത്രത്തിന്റെ സംവിധായകനായ രാജീവേട്ടനുണ്ട്. രാജസ്ഥാനിലെ ഒരുപാട് സ്ഥലങ്ങൾ അദ്ദേഹം ഷൂട്ട് ചെയ്തിട്ടുണ്ട്. എക്‌സ്‌ക്ലൂസീവായ ഒരു ലൊക്കേഷനിലാണ് നമ്മൾ ഷൂട്ട് ചെയ്തത്.

ഞങ്ങൾക്ക് ആകെയുണ്ടായിരുന്ന പ്രശ്‌നം ഭക്ഷണമായിരുന്നു. അവിടെ പോയി രാവിലെ ദോശയും ഇഡ്ഡലിയും അപ്പവും മുട്ടക്കറിയും എന്നൊന്നും പറഞ്ഞാൽ നടക്കില്ല. നമുക്ക് ബ്രേക്ക്ഫാസ്റ്റ് ആയി അംഗീകരിക്കാൻ പറ്റാത്ത രീതിയിലുള്ള ഭക്ഷണമായിരുന്നു അവിടെ കിട്ടുന്നത്. ആലു, പോഹ എന്നൊക്കെ പറഞ്ഞ് കുറേ സാധനങ്ങളുണ്ട്.

ഞങ്ങളേക്കാളൊക്കെ പ്രശ്‌നം അലൻസിയറേട്ടനായിരുന്നു. അലൻസിയറേട്ടന് രാവിലെ എന്ത് കൊടുക്കും എന്നുള്ളതായിരുന്നു ഞങ്ങൾക്ക് ലൊക്കേഷനിലുള്ള ഏറ്റവും വലിയ ടെൻഷൻ.

 

shortlink

Related Articles

Post Your Comments


Back to top button