CinemaGeneralIndian CinemaLatest NewsMollywood

നാല് തവണ ദേശീയ പുരസ്‌കാരം, രക്തം തിളയ്ക്കുന്ന ക്ഷത്രിയ: ട്രോളുകളിൽ നിറഞ്ഞ് കങ്കണ

ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണൗത്ത്. താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങൾ പലപ്പോളും വിവാദങ്ങൾ ഉണ്ടാക്കാറുണ്ട്. നടിയുടെ പല പോസ്റ്റുകളും പിന്നീട് ട്രോളുകൾ ആയി മാറിയിട്ടുമുണ്ട്. ഇപ്പോളിതാ, അത്തരത്തിൽ വീണ്ടും ട്രോളുകളിൽ നിറയുകയാണ് കങ്കണ.

താരത്തിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾക്ക് നേരെ നിരവധി ട്രോളുകളാണ് എത്തുന്നത്. ‘പത്മശ്രീ ജേതാവ്, നാല് തവണ ദേശീയ പുരസ്‌കാരം നേടി, ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ സ്ത്രീ കേന്ദ്രീകൃത സിനിമയിലെ നായിക, രക്തം തിളയ്ക്കുന്ന ക്ഷത്രിയ’, എന്നിങ്ങനെയാണ് താരത്തിന്റെ ഇൻസ്റ്റ​ഗ്രാം ബയോ. ഈ വിവരങ്ങളാണ് ഇപ്പോൾ ട്രോളുകളിൽ നിറയുന്നത്.

ഈ വിവരങ്ങൾ കൂടാതെ, കഴിഞ്ഞ ഏഴ് വർഷത്തിൽ എട്ടോളം സിനിമകൾ പരാജയപ്പെട്ടെന്ന റെക്കോർഡുള്ള നടിയും കങ്കണയാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ വരുന്ന ട്രോളുകളിലുള്ളത്. ആ വിവരം കൂടി ബയോയിൽ ഉൾപ്പെടുത്തണമെന്നാണ് പലരും കമന്റായും ട്രോൾ ആയും സോഷ്യൽ മീഡിയയിൽ ഇടുന്നത്.

കങ്കണയുടെ അവസാന ചിത്രമായ ധാക്കഡ് തിയേറ്ററിൽ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഇതാണ് താരത്തിന് നേരെ ഇത്രയേറെ ട്രോളുകൾ വരാൻ കാരണം. 80 കോടിയിലധികം മുടക്കി നിർമ്മിച്ച ചിത്രത്തിന് ഇതുവരെ 3 കോടി രൂപയാണ് നേടാനായത്. 4,420 രൂപ മാത്രമാണ് ചിത്രത്തിന്റെ എട്ടാം ദിവസത്തെ കളക്ഷൻ. മുംബൈയിലെ തിയേറ്ററുകളില്‍ ഒരാഴ്ച കൂടിയേ ചിത്രം പ്രദര്‍ശിപ്പിക്കൂ എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button