CinemaGeneralIndian CinemaLatest NewsMollywood

മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു: പുതിയ സിനിമ ഒരുങ്ങുന്നതായി റിപ്പോർട്ട്

വർഷങ്ങൾക്ക് ശേഷം മോഹൻലാലും സംവിധായകൻ ജോഷിയും വീണ്ടും ഒന്നിക്കുന്നു. ഒരു ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. മോഹൻലാലിന് സിനിമയുടെ കഥ ഇഷ്ടമായെന്നും, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ചിത്രീകരണം പൂർത്തിയായ ഉടൻ ജോഷി ചിത്രം ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്. എന്നാൽ, ജോഷിയോ മോഹൻലാലോ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

ലൈല ഒ ലൈല എന്ന സിനിമയിലാണ് മോഹൻലാലും ജോഷിയും അവസാനമായി ഒന്നിച്ചത്. 2015ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അമലാ പോളായിരുന്നു നായികയായെത്തിയത്.

സുരേഷ് ഗോപി നായകനാകുന്ന പാപ്പൻ എന്ന സിനിമയാണ് നിലവിൽ ജോഷി സംവിധാനം ചെയ്യുന്നത്. സണ്ണി വെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആർ ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അതേസമയം, ഈ വർഷം മോഹൻലാലിന് മികച്ച സിനിമകളുടെ ലൈൻ അപ്പ് തന്നെയാണുള്ളത്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് മുതൽ ജീത്തു ജോസഫിന്റെ റാം വരെ നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വൽത്ത് മാൻ എന്ന ചിത്രമാണ് മോ​ഹൻലാലിന്റേതായി അവസാനം റിലീസ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button