CinemaIndian CinemaMollywoodNEWS

പുഷ്പ നിര്‍മ്മാതാക്കള്‍ മലയാളത്തിലേക്ക്: അദൃശ്യ ജാലകങ്ങള്‍ ഒരുങ്ങുന്നു

തെലുങ്ക് സിനിമാ ലോകത്ത് നിരവധി ഹിറ്റ് സിനിമകൾ നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്‌സ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ടൊവിനോ തോമസ് നായകനാകുന്ന അദൃശ്യ ജാലകങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മൈത്രി മൂവി മേക്കേഴ്‌സ് മലയാളത്തിലേക്ക് എത്തുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, എല്ലാനാര്‍ ഫിലിംസ് പ്രൊഡക്ഷന്‍സ് എന്നിവരും ഈ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്.

ഡോക്ടര്‍ ബിജുവാണ്  അദൃശ്യ ജാലകങ്ങള്‍  സംവിധാനം ചെയ്യുന്നത്. നിമിഷാ സജയനാണ് സിനിമയിൽ നായികയായെത്തുന്നത്. ഇന്ദ്രൻസും ചിത്രത്തിൽ ഒരു പ്രാധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. യദു രാധാകൃഷ്ണനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഡേവിസ് മാനുവലാണ് എഡിറ്റ് ചെയ്യുന്നത്.

തെലുങ്കിൽ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മൈത്രി മൂവി മേക്കേഴ്‌സ്, ഏറ്റവും ഒടുവില്‍ നിര്‍മ്മിച്ച ചിത്രങ്ങൾ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ,  മഹേഷ് ബാബു ചിത്രം സര്‍ക്കാര്‍ വാരി പാട്ട എന്നിവയാണ്. ഈ ചിത്രങ്ങള്‍ രണ്ടും വന്‍ ഹിറ്റുകളായിരുന്നു. വന്‍കളക്ഷനും രണ്ട് സിനിമകളും സ്വന്തമാക്കിയിരുന്നു.

അതേസമയം, വിനീത് കുമാര്‍ സംവിധാനം ചെയ്ത ഡിയര്‍ ഫ്രണ്ട്, വിഷ്ണു ജി രാഘവ് ഒരുക്കിയ വാശി എന്നീ ചിത്രങ്ങളാണ് ടൊവിനോയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button