CinemaGeneralIndian CinemaLatest NewsMollywood

വീണ്ടും പൊലീസ് വേഷത്തിൽ ഞെട്ടിക്കാൻ സുരാജ്: ഹെവൻ ട്രെ‍യ്‍ലർ എത്തി

സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ്‍രാജ് സംവിധാനം ചെയ്യുന്ന ഹെവൻ എന്ന ചിത്രത്തിന്റെ ട്രെ‍യ്‍ലർ റിലീസായി. മമ്മൂട്ടി ആണ് ട്രെ‍യ്‍ലർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഒരു മിസിം​ഗ് കേസും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സുരാജ് അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ ഒരു മിസിം​ഗ് കേസിന് പുറകെയാണെന്നാണ് ട്രെ‍യ്‍ലറിൽ നിന്ന് ലഭിക്കുന്ന സൂചന. ചിത്രം ജൂൺ 17ന് തിയേറ്ററുകളിലെത്തും.

കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ ഡി ശ്രീകുമാർ, രമ ശ്രീകുമാർ, കെ കൃഷ്ണൻ, ടി ആർ രഘുരാജ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. പി എസ് സുബ്രഹ്മണ്യനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ​ഗോപി സുന്ദർ ​ഗാനങ്ങൾക്ക് സം​ഗീതം പകരുന്നു.

ദീപക് പറമ്പോൾ, സുദേവ് നായർ, സുധീഷ്, അലൻസിയാർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത് ജന ഗണ മനയാണ് സുരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജും സുരാജുമായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ജന ​ഗണ മനയിലും പൊലീസ് വേഷത്തിലായിരുന്നു താരം എത്തിയത്.

 

shortlink

Related Articles

Post Your Comments


Back to top button