CinemaGeneralLatest NewsNEWS

മമ്മൂട്ടിയുടെ സിബിഐ 5 ഒടിടി റിലീസിനൊരുങ്ങുന്നു

മമ്മൂട്ടി ചിത്രമായ സിബിഐ 5 ഒടിടി റിലീസിനൊരുങ്ങുന്നു. മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു മമ്മൂട്ടിയുടെ സിബിഐ. മെയ് ആദ്യം റീലീസ് ചെയ്ത ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയിരുന്നു. സിബിഐ അഞ്ചിന്റെ പ്രധാന ആകർഷണം നടൻ ​ജ​ഗതിയുടെ തിരിച്ചുവരവാണ്. സിബിഐ അ‍‍ഞ്ചാം ഭാ​ഗം വരുന്നുവെന്ന പ്രഖ്യാപനം മുതൽ ഏറെ പേർ ചോദിച്ച കാര്യവും ഇത് തന്നെ ആയിരുന്നു. ഈ ചോദ്യങ്ങൾക്കെല്ലാമാണ് വിരാമമിട്ടായിരുന്നു നടന്റെ തിരിച്ചുവരവ്.

സേതുരാമയ്യര്‍ സീരീസിലെ മുമ്പ് ഇറങ്ങിയ നാലു ഭാഗങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. 1988ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. 1989ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. 2004ല്‍ സേതുരാമയ്യര്‍ സിബിഐ, 2005ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി.

Read Also:- പൃഥ്വിരാജിന്റെ ‘കടുവ’ റിലീസിനൊരുങ്ങുന്നു: തീയതി പുറത്ത്

രഞ്ജി പണിക്കര്‍, സായ്കുമാര്‍, സൗബിന്‍ ഷാഹിര്‍, മുകേഷ്, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പ്രതാപ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോന്‍, അന്‍സിബ, മാളവിക നായര്‍, മായാ വിശ്വനാഥ്, സുദേവ് നായര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് കോട്ടയം, ജയകൃഷ്ണന്‍, സ്വാസിക, സുരേഷ് കുമാര്‍, ചന്തു കരമന, സ്മിനു ആര്‍ട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button