CinemaGeneralLatest NewsNew ReleaseNEWSNow Showing

അഡ്വാന്‍സ് ബുക്കിംഗില്‍ വന്‍ നേട്ടം: വിക്രമിലെ ടൈറ്റില്‍ സോങ് പുറത്ത്

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രം. ചിത്രത്തിലെ ടൈറ്റില്‍ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ട്, പാടിയ ‘നായകൻ വീണ്ടും വറാൻ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. വിഷ്‍ണു ഇടവനാണ് വരികള്‍ എഴുതിയിരിക്കുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അതിഥി താരമായി സൂര്യ ചിത്രത്തില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്. ചിത്രം നാളെ മുതൽ പ്രദർശനത്തിനെത്തും. അതേസമയം, ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് എല്ലാ മാര്‍ക്കറ്റുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം അഡ്വാന്‍സ് ബുക്കിംഗിലൂടെ വിക്രം നേടിയത് 9 കോടിയോളം രൂപയാണ്.

കമല്‍ഹാസനൊപ്പം മലയാളി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനാണ് നിർമ്മാണം.

Read Also:- മമ്മൂട്ടിയുടെ സിബിഐ 5 ഒടിടി റിലീസിനൊരുങ്ങുന്നു

അനിരുദ്ധാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിക്രം ഒരു ഗ്യാംഗ്സ്റ്റര്‍ സിനിമയാണ് എന്നാണ് സൂചനകള്‍. അന്‍പ് അറിവാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button