BollywoodCinemaGeneralIndian CinemaLatest News

ഇത് സ്വപ്ന സാക്ഷാത്കാരം, ബാദ്ഷായ്ക്ക് വേണ്ടി സംഗീതം ഒരുക്കുന്നു: ട്വീറ്റുമായി അനിരുദ്ധ്

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദ്രന്‍. അനിരുദ്ധ് ഒരുക്കിയ പാട്ടുകൾ ഒരിക്കലെങ്കിലും മൂളാത്തവർ വിരളമാണ്. ഇപ്പോളിതാ, താരം പങ്കുവച്ച ട്വീറ്റാണ് ശ്രദ്ധനേടുന്നത്. ബോളിവുഡ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നതിന്റെ ത്രില്ലിലാണ് അനിരുദ്ധ്. ഷാരൂഖ് ഖാനെ കേന്ദ്ര കഥപാത്രമാക്കി തെന്നിന്ത്യൻ സംവിധായകൻ അറ്റ്‌ലി ഒരുക്കുന്ന ജവാൻ എന്ന ചിത്രത്തിലെ പാട്ടുകൾക്ക് സം​ഗീതം പകരുന്നത് അനിരുദ്ധാണ്.

ജവാന്റെ ടൈറ്റില്‍ വീഡിയോ പങ്കുവച്ച് അനിരുദ്ധ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ചിത്രത്തിന് എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുമെന്ന് അഭ്യൂഹങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. ഇതിനിടയിലാണ് അനിരുദ്ധിന്റെ ട്വീറ്റ്.

‘സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു. ബാദ്ഷായ്ക്ക് വേണ്ടി തന്നെ സംഗീതം ഒരുക്കുന്നു. അറ്റ്‌ലിക്ക് നന്ദി, അഭിമാനിക്കുന്നു. ഇത് ഞങ്ങള്‍ക്ക് വളരെ പ്രത്യേകതയുള്ളതായിരിക്കും’, എന്നാണ് അനിരുദ്ധ് ട്വിറ്ററിൽ കുറിച്ചത്. ഷാരൂഖ് ഖാനെയും അറ്റ്‌ലിയെയും ടാഗ് ചെയ്തിട്ടുമുണ്ട്.

ചിത്രത്തിൽ ഷാരൂഖിന്റെ നായികയായെത്തുന്നത് നയൻതാരയാണ്. പ്രിയാ മണിയും സിനിമയിൽ പ്രധാന വേഷത്തിലെത്തും. സിനിമയുടെ അണിയറ പ്രവര്‍ത്തകരും തെന്നിന്ത്യൻ സിനിമാ  ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരാണ്. അറ്റ്ലിയുടെ മെർസല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ജികെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

shortlink

Related Articles

Post Your Comments


Back to top button