CinemaGeneralLatest News

ക്യാപ്റ്റന്‍ ജാക് സ്പാരോ ആയി ജോണി ഡെപ്പ് തിരിച്ചെത്തുമോ?

ജോണി ഡെപ്പ് കേന്ദ്ര കഥാപാത്രമായെത്തിയ ഹോളിവുഡ് സീരിസായിരുന്നു പൈറേറ്റ്‌സ് ഓഫ് ദ കരീബിയൻ. ജോണി ഡെപ്പിന്റെ മുന്‍ ഭാര്യ ആംബേര്‍ ഹേഡിന്റെ ഗുരുതര ആരോപണങ്ങളെ തുടര്‍ന്ന് താരത്തെ ചിത്രത്തില്‍ നിന്നും മാറ്റിയിരുന്നു. ഇപ്പോളിതാ, സീരിസിലേക്ക് താരം തിരിച്ചെത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഹേഡിന് എതിരെയുള്ള ഡെപ്പിന്റെ മാനനഷ്ടകേസില്‍ താരത്തിന് അനുകൂലമായി വിധി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ക്യാപ്റ്റന്‍ ജാക് സ്പാരോ ആയി ഡെപ്പ് തിരച്ചെത്തുന്നതെന്നാണ് വിവരം. പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ ഫ്രാഞ്ചൈസിയിലേക്ക് ഡെപ്പിന് മടങ്ങാന്‍ കഴിയുമെന്നാണ് ഒരു മുന്‍ ഡിസ്‌നി എക്‌സിക്യൂട്ടീവ് വ്യക്തമാക്കിയത്.

‘കോടതിയുടെ വിധിക്ക് ശേഷം ജോണി ഡെപ്പ് ക്യാപ്റ്റന്‍ ജാക് സ്പാരോ ആയി തിരിച്ചെത്തുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഡെപ്പ് അവതരിപ്പിച്ച കഥാപാത്രത്തിന് ബോക്‌സ് ഓഫീസിൽ വലിയ പിന്തുണയാണുള്ളത്. താരത്തിന്റെ മടങ്ങിവരവ് ബോക്‌സ് ഓഫീസിലും ഗുണം ചെയ്യും’, മുന്‍ ഡിസ്‌നി എക്‌സിക്യുട്ടീവ് പറഞ്ഞു.

താനൊരു ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് 2018ല്‍ ദ് വാഷിങ്ടന്‍ പോസ്റ്റില്‍ ഡെപ്പിന്റെ ഭാര്യ ആംബര്‍ ഹേഡ് എഴുതിയിരുന്നു.  ഡെപ്പിന്റെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ഭാര്യയുടെ ആ പരാമര്‍ശത്തോടെ തന്റെ സിനിമാ ജീവിതം തകര്‍ന്നതായി താരം പറഞ്ഞിരുന്നു. പൈറേറ്റ്‌സ് ഓഫ് ദ് കരീബിയന്‍ സിരീസിൽ നിന്ന് തന്നെ പുറത്താക്കിയതായും ഡെപ്പ് ആരോപിച്ചിരുന്നു. കോടതി വിചാരണയ്ക്ക് ഇടയിലും ഇത് സംബന്ധിച്ച ചോദ്യം ഉയര്‍ന്നിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button