CinemaGeneralIndian CinemaKollywoodLatest News

വിക്രം കാണുന്നതിന് മുൻപ് ഒരിക്കൽ കൂടി കൈതി കാണൂ: ട്വീറ്റുമായി ലോകേഷ്

കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പ്രഖ്യാപനം മുതൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. തന്റെ ചിത്രമായ കെെതി കണ്ടതിന് ശേഷം വിക്രം കാണുവാൻ പ്രേക്ഷകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് ലോകേഷ്. കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ കൈതി വലിയ പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു.

‘പ്രിയപ്പെട്ട പ്രേക്ഷകരോട്, ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിക്രം നിങ്ങളുടേതാകാൻ പോകുന്നു. നിങ്ങൾ ഇത് ആസ്വദിക്കുമെന്നും അതിശയകരമായ ഒരു തിയേറ്റർ അനുഭവം നിങ്ങൾക്ക് ഉണ്ടാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു! വിക്രം നിങ്ങളിലേക്ക് എത്തുന്നതിന് മുൻപ് ദയവായി കൈതി വീണ്ടും കാണുക’, ലോകേഷ് ട്വിറ്ററിൽ കുറിച്ചു.

ഇരു ചിത്രങ്ങളും തമ്മിൽ സാമ്യം ഉണ്ടെന്ന തരത്തിൽ നിരവധി അഭിപ്രായങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. കൈതിയുടെ തുടക്കത്തിൽ ​ഗോസ്റ്റ് എന്ന മയക്കു മരുന്ന് – ആയുധ ഡീലറെ കുറിച്ച് നരേൻ അന്വേഷിക്കുന്നുണ്ട്. എന്നാൽ, വിക്രമിൽ ​ഗോസ്റ്റ് എന്നാണ് നായകന് നൽകിയിരിക്കുന്ന വിളിപ്പേരും. ലോകേഷിന്റെ ട്വീറ്റ് കൂടി എത്തിയതോടെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ തിയേറ്ററിലേക്ക് എത്തുന്നത്.

വിജയ് നായകനായ മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം. ചിത്രത്തിൽ മലയാളി സാന്നിധ്യമായി നരേൻ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് ജോസ് എന്നിവരും അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button