സിജു വിത്സൻ നായകനാകുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’: ടീസർ പുറത്ത്

കൊച്ചി: സിജു വിത്സൻ നായകനാകുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ സിനിമയുടെ ടീസർ പുറത്ത്. ഗോകുലം മൂവീസിന്റെ ബാനറില്‍, ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രം, വിനയനാണ് സംവിധാനം ചെയ്യുന്നത്. സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൻ, സുരേഷ് ഗോപി എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ്, ചിത്രത്തിന്റെ ഓഫീഷ്യൽ ടീസർ റിലീസ് ചെയ്തത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ യുവതാരം സിജു വിത്സന്‍ അവതരിപ്പിക്കുന്നു. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, തുടങ്ങി നിരവധി പ്രമുഖ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിൽ വേഷമിടുന്നു.

Share
Leave a Comment