CinemaGeneralIndian CinemaLatest NewsMollywood

മൂന്നാറിൻ്റെ പശ്ചാത്തലത്തിൽ ത്രില്ലർ ചിത്രം: ലൗ റിവഞ്ച് ഒരുങ്ങുന്നു

മൂന്നാറിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രമാണ് ലൗ റിവഞ്ച്. സിൽവർ സ്കൈ പ്രൊഡക്ഷൻസിനു വേണ്ടി മെഹമൂദ് കെ എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയം, കോമഡി, ആക്ഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന വ്യത്യസ്തമായ ത്രില്ലർ ചിത്രമാണിത്. മൂന്നാറിൽ ചിത്രീകരണം പൂർത്തിയായ ലൗ റിവഞ്ച്  ഉടൻ തീയേറ്ററിലെത്തും.

മൂന്നാർ നിവാസിയായ ഒരു എഞ്ചിനിയറുടെ മകളായ അനാമികയും, കളിക്കൂട്ടുകാരനായ സേതുവും തമ്മിലുള്ള പ്രണയവും തുടർന്നുണ്ടാവുന്ന പൊട്ടിത്തെറികളുമാണ് ചിത്രം പറയുന്നത്. എഞ്ചിനിയർ പെട്ടന്ന് മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറി പോയി. അപ്പോഴും അനാമികയെ സേതു പ്രണയിച്ചു കൊണ്ടിരുന്നു. വർഷങ്ങൾക്ക് ശേഷം അനാമികയും, പപ്പയും മൂന്നാറിലേക്ക് തിരിച്ചു വന്നു. വീണ്ടും സേതുവും അനാമികയും ഒന്നിച്ചു. സേതു അനാമികയെ ആത്മാർത്ഥമായി പ്രണയിച്ചപ്പോൾ, അനാമിക അതൊരു നേരമ്പോക്കായി കണ്ടു. അവൾക്ക് അവനെ പ്രാപിക്കണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതു മനസ്സിലാക്കിയ സേതു ആകെ തകർന്നു. അവൻ ഒരു സൈക്കോ ആയി മാറുകയായിരുന്നു. പ്രണയിച്ച് പറ്റിക്കുന്നവരെയെല്ലാം അവൻ ക്രൂരമായി കൊല ചെയ്തു. സേതുവിൻ്റെ കൊലപാതക കഥകൾ കേട്ട് നാട് നടുങ്ങി. പോലീസ് അവനെ കുടുക്കാൻ കെണികൾ ഒരുക്കി കാത്തിരുന്നു.

ബോബൽ ആലുംമൂടൻ, അജിത് നായർ, ജിവാനിയോസ്, ബിനു അടിമാലി, ആൻസി വർഗീസ്, നിമിഷ ബിജോ, ജോസ് കുട്ടി പാല, ശ്രീപതി, ശിവൻ ദാസ്, എലികുളം ജയകുമാർ, റെജി മൂസദ്, ഷെറിൻ, ഗ്രേഷ്യ അരുൺ, അർജുൻ ദേവരാജ്, ആർ കെ മാമല, ജസി, ബേബി അതിഥി ശിവകുമാർ, മാസ്റ്റർ ഗാവിൻ ഗയജീവ, സൂര്യ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു.

സിൽവർ സ്കൈ പ്രൊഡക്ഷൻസിനു വേണ്ടി കുര്യാക്കോസ്, ജിവാനിയോസ് പുല്ലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഥ, തിരക്കഥ – മെഹമൂദ് കെ എസ്, ക്യാമറ – ഷെട്ടി മണി, സംഭാഷണം – സുനിൽ പുല്ലോട്, ഷിബു പുല്ലോട്, എഡിറ്റർ – ഷാൻ, ഡയറക്ഷൻ സൂപ്പർ വിഷൻ – റിജു നായർ, കല- ഗ്ലാട്ടൻ പീറ്റർ, മേക്കപ്പ് -നിഷാന്ത് സുഭ്രൻ, കോസ്റ്റ്യൂം – അബ്ബാസ് പാണാവള്ളി, സംഘട്ടനം – സലിം ബാവ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് – നിധീഷ് മുരളി, ബിജിഎം- ജോയി മാധവ്, എഫക്സ് – ആഷിഷ് ഇല്ലിക്കൽ, ലെയ്സൺ ഓഫീസർ – സെബി ഞാറക്കൽ, സ്റ്റിൽ – ഷാബു പോൾ, പിആർഒ – അയ്മനം സാജൻ, വിതരണം – സിൽവർ സ്കൈ റിലീസ്.

shortlink

Related Articles

Post Your Comments


Back to top button