CinemaGeneralIndian CinemaKollywoodLatest News

കമൽ ഹാസനൊപ്പം സ്‌ക്രീനിൽ എത്തുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, വിക്രം ടീമിന് നന്ദി: സൂര്യ

കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കമൽ ഹാസനെ കൂടാതെ ഫഹദ് ഫാസിൽ,  വിജയ് സേതുപതി എന്നിവരുടെ പ്രകടനവും തിയേറ്ററിൽ ആവേശം നിറയ്ക്കുന്നതാണ്. മലയാളി സാന്നിധ്യമായി നരേൻ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് ജോസ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ സൂര്യയും എത്തുന്നുണ്ട്. ക്‌ളൈമാക്‌സ് സീനിലാണ് താരം എത്തുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ ഭാ​ഗമായതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് സൂര്യ. ട്വിറ്ററിലൂടെയാണ് താരം കമൽ ഹാസനും ലോകേഷ് കനകരാജിനും നന്ദി അറിയിച്ചത്. കമൽ ഹാസനൊപ്പം ഒരു സ്‌ക്രീനിൽ എത്താൻ കഴിഞ്ഞത് തനിക്ക് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നും, ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സംവിധായകനോട് നന്ദി പറയുന്നതായും താരം ട്വിറ്ററിൽ കുറിച്ചു.

‘പ്രിയപ്പെട്ട കമൽ ഹാസൻ അണ്ണാ, എങ്ങനെയാണ് ഞാൻ പറയേണ്ടത്? നിങ്ങളോടൊപ്പം സ്‌ക്രീനിൽ എത്തുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ഇത് സാധ്യമാക്കിയതിന് നന്ദി സംവിധായകൻ ലോകേഷ്. എല്ലാവരുടെയും സ്നേഹം കണ്ടതിൽ ഹൃദയം നിറഞ്ഞു’, സൂര്യ ട്വിറ്ററിൽ എഴുതി.

shortlink

Related Articles

Post Your Comments


Back to top button