CinemaGeneralIndian CinemaKollywood

ഞാൻ ഇത്രയും വികാരഭരിതനായിട്ടില്ല: പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് വിക്രം സംവിധായകൻ

കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസായി രണ്ട് ദിവസം കൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം പിടിക്കുകയും ചെയ്തു.

ഇപ്പോളിതാ, ചിത്രം വിജയിപ്പിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ലോകേഷിന്റെ പ്രതികരണം. ‘ഞാൻ ഇത്രയും വികാരഭരിതനായിട്ടില്ല, വിക്രമിനും എനിക്കും നിങ്ങൾ നൽകിയ സ്വീകാര്യത വളരെ വലുതാണ്. ഈ സ്‌നേഹത്തിന് ഞാൻ നിങ്ങൾക്ക് എന്ത് പ്രതിഫലമാണ് തരേണ്ടത് എന്ന് എനിക്കറിയില്ല. കമൽ ഹാസൻ സാറിനും എന്റെ അത്ഭുതപ്പെടുത്തുന്ന ആളുകൾക്കും എന്നും നന്ദിയുണ്ട്’, ലോകേഷ് കുറിപ്പിൽ പറയുന്നു.

ചിത്രത്തിൽ മലയാളി സാന്നിധ്യമായി ചെമ്പൻ വിനോദ്, നരേൻ, കാളിദാസ് ജയറാം തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. അതിഥി താരമായി സൂര്യയും ചിത്രത്തിൽ എത്തുന്നുണ്ട്. രത്നകുമാറും ലോകേഷ് കനകരാജും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button