CinemaGeneralIndian CinemaLatest News

മേജറിന് അഭിനന്ദന പ്രവാഹം: എല്ലാവരും തിയേറ്ററിൽ പോയി സിനിമ കാണണമെന്ന് അനുഷ്‌കയും റാണാ ദഗ്ഗുബതിയും

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജർ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ശശി കിരൺ ടിക്ക സംവിധാനം ചെയ്ത ചിത്രത്തിൽ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റർടെയ്ൻമെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും എ.എസ് മൂവീസും ചേർന്നാണ് നിർമ്മാണം.

ഇപ്പോളിതാ, ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത് തെന്നിന്ത്യൻ താരങ്ങളായ റാണാ ദഗ്ഗുബതിയും അനുഷ്‌ക ഷെട്ടിയും. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇരുവരും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനം അറിയിച്ചത്.

‘മേജർ വളരെ മികച്ച രീതിയിൽ ചെയ്തിരിക്കുന്നു. കാസ്റ്റ് ആന്റ് ക്രൂ ഏറ്റവും മികച്ചതായി. അദിവി ശേഷും ശശി ടിക്കയും മികച്ച ഒരു കഥയാണ് പറഞ്ഞത്. ശരത്തിനും അനുരാഗ് റെഡ്ഡിക്കും അഭിനന്ദനങ്ങൾ. മഹേഷ് ബാബു നിങ്ങൾ മികച്ച കഴിവിനെയാണ് പിന്തുണച്ചത്’, എന്നായിരുന്നു റാണാ ദഗ്ഗുബതി ട്വിറ്ററിൽ കുറിച്ചത്.

‘മേജർ കണ്ടു, ഇങ്ങനെ മനോഹരമായ ഒരു ചിത്രം ഞങ്ങളിലേക്കെത്തിച്ചതിന് മേജറിന്റെ ടീമിന് നന്ദി. അദിവി ശേഷ്, ശശി കിരൺ ടിക്ക, വംശി, പ്രകാശ് രാജ്, രേവതി, മുരളി ശർമ, സായ് മഞ്ജരേക്കർ, ശോഭിത ധൂലിപാല മറ്റ് ക്രൂവിനെല്ലാം അഭിനന്ദനങ്ങൾ. എല്ലാവരും തിയേറ്ററിൽ പോയി സിനിമ കാണണം’, എന്നാണ് അനുഷ്‌ക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button