GeneralLatest NewsNEWS

വിക്രം കണ്ടു, സൂപ്പർ: കമൽഹാസനെയും ലോകേഷ് കനകരാജിനെയും വിളിച്ച് അഭിനന്ദിച്ച് രജനികാന്ത്

കമല്‍ഹാസൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘വിക്രം’. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, ‘വിക്രം’ കണ്ട് ഇഷ്‍ടപ്പെട്ടതായി അറിയിച്ചിരിക്കുകയാണ് സ്റ്റൈല്‍ മന്നൻ രജനികാന്ത്.

രജനികാന്ത് കമല്‍ഹാസനെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തതായി ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു. സൂപ്പര്‍ എന്നാണ് വിക്രം ചിത്രത്തെ കുറിച്ചുള്ള രജനികാന്തിന്റെ അഭിപ്രായം. ലോകേഷ് കനകരാജിനെയും വിളിച്ച് രജനികാന്ത് അഭിനന്ദനം അറിയിച്ചു.

അതേസമയം, ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ സൂര്യ തന്റെ സ്വപ്‍ന സാക്ഷാത്‍കാരമാണ് ഇതെന്നാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ‘പ്രിയപ്പെട്ട കമല്‍ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സ്‍ക്രീൻ പങ്കിടുകയെന്ന സ്വപ്‍നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അത് സാധ്യമാക്കിയതിന് നന്ദി. എല്ലാവരുടെയും സ്‍നേഹം ആവേശഭരിതനാക്കുന്നു’ ലോകേഷ് കനകരാജിനോടായി സൂര്യ ട്വിറ്ററില്‍ കുറിച്ചിരുന്നു.

Read Also:- ‘ഇപ്പോൾ കിട്ടിയ വാർത്ത’ ഗ്രാമീണ ത്രില്ലർ ചിത്രം ആരംഭിക്കുന്നു

കമല്‍ഹാസനൊപ്പം ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കമല്‍ഹാസന്‍ തന്നെയാണ് ‘വിക്രം’ സിനിമയുടെ നിര്‍മ്മാതാവ്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button