CinemaGeneralIndian CinemaLatest NewsMollywood

റോബിനെ പുറത്താക്കിയത് ആരെയൊക്കെയോ സംരക്ഷിക്കുന്ന നിയമമായി തോന്നി, പോയ കാലങ്ങളിൽ എടുക്കാത്ത നീതി നടപ്പാക്കലായി: ഉമ നായർ

ടെലിവിഷൻ പരിപാടിയായ ബിഗ് ബോസ് സീസൺ നാലിൽ നിന്ന് മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെ കഴിഞ്ഞ ദിവസമാണ് പുറത്താക്കിയത്. സഹമത്സരാർത്ഥിയെ ശാരീരികമായി കയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിനെതിരെ പുറത്താക്കൽ നടപടി ഉണ്ടായത്. സംഭവത്തിന് പിന്നാലെ റോബിനെ പിന്തുണച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സീരിയൽ താരം ഉമ നായർ. റോബിനെ പുറത്താക്കിയ നടപടി ശരിയായില്ലെന്നും, ഇത് മറ്റാരെയോ സംരക്ഷിക്കാനുള്ള നിയമമായാണ് തോന്നുന്നതെന്നുമാണ് നടി പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.

 

ഉമ നായരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഒരു പക്ഷെ ഞാൻ ആദ്യമായി ആവും എന്റെ സ്വന്തം അക്കൗണ്ടിൽ വന്ന് ബിഗ് ബോസ്സ് എന്ന ഷോയെ പറ്റി പറയുന്നത്…2തവണ മറ്റൊരു പോസ്റ്റിനടയിൽ പറഞ്ഞിട്ടുണ്ട്…ഒരുപാട് ജനങ്ങൾ കാണുകയും ഇഷ്ടപെടുകയും ചെയുന്ന ഈ ഷോ യെ ആദ്യമായി കാണാൻ പാടില്ലാത്ത ഒന്ന് എന്ന് തോന്നിപ്പിച്ചു. കാരണം ഡോക്ടർ റോബിൻ എന്ന ആളിനെ പുറത്താക്കുമ്പോൾ പോയ കാലങ്ങളിൽ ഒന്നും എടുക്കാത്ത നീതിനടപ്പാക്കലായും ആരെ ഒക്കെയോ സംരക്ഷിക്കുന്ന നിയമം ആയും തോന്നി.. പല കാരണം പറഞ്ഞു റോബിനെ പുറത്താക്കിയ നിയമം കൊണ്ട് റിയാസ്, വിനയ്, റോൺസൺ എന്നവരെയും പുറത്താക്കണം ജാസ്മിൻ സ്വന്തം ആയി പോയതുകൊണ്ട് ആ ജോലി ഒഴിവായി… ഇങ്ങനെ ഒക്കെ ചിന്തിച്ചാൽ ഈ ഷോ പോകില്ലല്ലോ എന്ന് ബിഗ് ബോസ്സ് ചിന്തിക്കുന്നു എങ്കിൽ അത് നിങ്ങളുടെ സ്വാർഥത ആണ്… നിങ്ങളുടെ സ്വർത്ഥത കൊണ്ട് കാട്ടി കൂട്ടുന്നഇത്തരം അന്യായങ്ങൾ നിർത്തി വച്ച്. ഗെയിംനെ എല്ലാ നന്മകളോടെ കാണുവാനും .. വ്യക്തി വൈരാഗ്യം തീർക്കുന്ന ഇടം ഇതല്ല എന്ന് പറഞ്ഞുകൊണ്ട് ഒരേ പോലെയുള്ള കുറ്റം ചെയ്തവരെ bb4 ൽ നിന്നും പുറത്താക്കു.. BB4 നെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന നിയമങ്ങൾ അനുസരിക്കുന്നവർ മാത്രം അവിടെ നിർത്തു… അങ്ങനെ എങ്കിൽ ഇന്ന് ഈ ഷോ യെ വെറുക്കുന്ന ഏവരും തിരികെ എത്തും.. ഇത് ജനങ്ങളുടെ ഷോ അല്ല ആർക്കും അറിയാത്ത ആരോ എഴുതി വച്ച ന്യായങ്ങൾ ആണ് എന്ന് ഇന്നത്തെ എപ്പിസോഡിൽ പറഞ്ഞു കേട്ടു അങ്ങനെ പറഞ്ഞത് സത്യം ആണെങ്കിൽ വിഡ്ഢി ആയ ഈ പ്രേക്ഷക പറഞ്ഞത് മറന്നേക്കൂ…

shortlink

Related Articles

Post Your Comments


Back to top button