CinemaGeneralIndian CinemaKollywoodLatest News

ബോക്സ് ഓഫീസിൽ കുതിച്ച് വിക്രം: രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ

കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആദ്യ ദിനം മുതൽ തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. റിലീസ് ചെയ്ത തീയറ്ററുകളിൽ എല്ലാം ചിത്രം ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്.

ഇപ്പോളിതാ, ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയ  വാർത്തയാണ് പുറത്ത് വരുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ടാണ് വിക്രം ആഗോളതലത്തിൽ ഈ നേട്ടം സ്വന്തമാക്കിയത്. ഫിലിം ട്രാക്കർ രമേഷ് ബാലയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ആദ്യ ദിനം ചിത്രം നേടിയത് 34 കോടി രൂപയാണ്.

മലയാളി പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിൽ നിന്നു മാത്രം ചിത്രം അഞ്ച് കോടിയിലേറെയാണ് നേടിയത്. 100 കോടി ക്ലബിലെത്തുന്ന മൂന്നാമത്തെ കമൽ ഹാസൻ ചിത്രമാണ് വിക്രം. റിലീസിന് മുൻപേ തന്നെ ചിത്രം 200 കോടി ക്ലബ്ബിൽ കയറിയിരുന്നു. സാറ്റ്‌ലൈറ്റ്, ഒടിടി അവകാശം എന്നിവ വിറ്റ വകയിലാണ് 200 കോടി നേടിയത്.

shortlink

Related Articles

Post Your Comments


Back to top button