CinemaGeneralIndian CinemaLatest NewsMollywood

ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ: വൈറലായി അനശ്വരയുടെ ചിത്രങ്ങൾ

വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ മലയാളി മനസ്സിൽ ഇടം പിടിച്ച താരമാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയായിരുന്നു അനശ്വരയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായെത്തിയ അനശ്വര മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര ശ്രദ്ധിക്കപ്പെടുന്നത്. അനശ്വരയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ അനശ്വര മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തി. സൂപ്പർ ശരണ്യ എന്ന ചിത്രമാണ് അനശ്വര അഭിനയിച്ച് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ സിനിമ. ചിത്രത്തിലെ താരത്തിന്റെ പ്രകടനവും ആരാധക പ്രശംസ നേടിയിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. തന്റെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ അനശ്വര പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ, അത്തരത്തിൽ താരം പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് അനശ്വര ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചത്. നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം, ചിത്രത്തിന് താഴെ വിമർശനവും നെ​ഗറ്റീവ് കമന്റുമായും ആളുകൾ എത്തുന്നുണ്ട്.

ഇത് ഒരു ഇന്ത്യൻ സിനിമയാണ്, എല്ലാവരും കാണാൻ ശ്രമിക്കേണ്ട സിനിമ: ‘ജന ഗണ മന’യെ കുറിച്ച് ടി എൻ പ്രതാപൻ

ബോളിവുഡ് നടൻ ജോൺ എബ്രഹാം നിർമ്മിക്കുന്ന മലയാള ചിത്രം മൈക് ആണ് അനശ്വരയുടേതായി വരാനിരിക്കുന്ന പുതിയ സിനിമ.

shortlink

Related Articles

Post Your Comments


Back to top button