BollywoodCinemaGeneralIndian CinemaLatest News

ഉച്ചത്തിൽ കരയണമെന്നും ഇറങ്ങിയോടി സഹായം തേടണമെന്നും തോന്നിയെങ്കിലും സാധിച്ചില്ല: ലൈം​ഗിക ചൂഷണം തുറന്ന് പറഞ്ഞ് നടി

സേക്രഡ് ​ഗെയിംസ് എന്ന വെബ്സീരീസിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ്
കുബ്ര സേത്. കൗമാരകാലത്ത് താൻ ലൈം​ഗിക ചൂഷണത്തിനിരയാക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. എക്സ് എന്നാണ് നടി തന്നെ ഉപദ്രവിച്ചയാളെ വിശേഷിപ്പിച്ചിരിക്കുന്നത്. ഓപ്പൺ ബുക്ക്: നോട്ട് എ ക്വയറ്റ് മെമ്മൊയർ എന്ന പുസ്തകത്തിലൂടെയാണ് നടി ഈ തുറന്നു പറച്ചിൽ നടത്തിയത്.

തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തം എന്നാണ് താരം ഈ സംഭവത്തെ കുറിച്ച് പറയുന്നത്. 17 വയസ് പ്രായമുള്ളപ്പോഴാണ് ചൂഷണം നേരിടേണ്ടിവന്നതെന്നും, അമ്മയോടുപോലും ഇക്കാര്യം പറഞ്ഞത് പിന്നെയും വർഷങ്ങൾക്ക് ശേഷമാണെന്നും അവർ പറഞ്ഞു.

‘കുടുംബത്തോടൊപ്പം ബം​ഗളൂരുവിലെ ഒരു റെസ്റ്റോറന്റിൽ പതിവായി സന്ദർശിച്ചിരുന്നു. ഈ സ്ഥാപനത്തിന്റെ ഉടമ ഞാനുമായും സഹോദരനായ ഡാനിഷുമായും അടുത്തു. അമ്മയുടെ സാമ്പത്തിക പ്രയാസങ്ങളിൽ പോലും അയാൾ സഹായിച്ചിട്ടുണ്ട്. ആ സഹായത്തിന് ശേഷം അയാളെന്നെ ദുരുപയോ​ഗം ചെയ്യാൻ തുടങ്ങി. അങ്കിൾ എന്ന് വിളിക്കരുതെന്നും അയാൾ നിർബന്ധിച്ചു. ഒരു ഹോട്ടലിൽ വച്ചായിരുന്നു ആദ്യമായി പീഡനം നടന്നത്. അന്ന് എതിർക്കാനുള്ള ശക്തിയില്ലായിരുന്നു. ഉച്ചത്തിൽ കരയണമെന്നും ഇറങ്ങിയോടി സഹായം തേടണമെന്നുമെല്ലാം തോന്നിയെങ്കിലും സാധിച്ചില്ല. ഈ സംഭവത്തേക്കുറിച്ച് പറഞ്ഞാൽ കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി’, കുബ്ര സേത് തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ഇങ്ങനെയാണ് പുസ്തകത്തിൽ എഴുതിയത്.

 

shortlink

Related Articles

Post Your Comments


Back to top button