CinemaGeneralLatest NewsNEWS

ഞാൻ നിന്നെ സ്നേഹിക്കുന്നു, നിനക്കത് അറിയാമെന്ന് എനിക്കറിയാം: ഭാവനയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മഞ്ജു വാര്യർ

മലയാളികളുടെ പ്രിയ താരം ഭാവനയ്ക്ക് ജന്മദിനാശംസകൾ നേർന്ന് അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യർ. സമൂഹമാധ്യമത്തിലൂടെയാണ് താരം ആശംസകള്‍ നേര്‍ന്നത്. താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയാണെന്നും ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നും മഞ്ജു ഇൻസ്റ്റയിൽ കുറിച്ചു.

‘ചിത്രം മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങൾ യഥാർത്ഥമാണ്. ജന്മദിനാശംസകൾ ഭാവന. ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയോട്! ഞാൻ നിന്നെ സ്നേഹിക്കുന്നു, നിനക്കത് അറിയാമെന്ന് എനിക്കറിയാം, എന്നാണ് മഞ്ജു വാര്യർ കുറിച്ചത്. ഭാവയോടൊപ്പമുള്ള ചിത്രവും മഞ്ജു പങ്കുവച്ചു. ഇവർക്കൊപ്പം സംയുക്ത വർമ്മയും ഉണ്ട്.

Read Also:- ബോക്സ് ഓഫീസിൽ മിന്നും പ്രകടനം: വിക്രമിൽ സൂര്യ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ

അതേസമയം, ഭദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഭാവന പ്രധാന കഥാപാത്രമായി എത്തുന്നു. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗമാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ‘ഇഒ എലിയാവൂ കോഹൻ’ എന്ന ജൂതനായിട്ടാണ് ഷെയ്ൻ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button