CinemaGeneralIndian CinemaLatest NewsMollywood

‘ഓർമ്മകളിൽ’ ചിത്രീകരണം പൂർത്തിയായി

പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ‘ഓർമ്മകളിൽ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഒരിടവേളയ്ക്കു ശേഷം ശങ്കർ നായകനായെത്തുന്ന ചിത്രമാണിത്. ഡിഐജിയുടെ വേഷത്തിലാണ് ശങ്കർ ചിത്രത്തിലെത്തുന്നത്. ജീവിത സാഹചര്യങ്ങൾ ജീവിതത്തെ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ‘എ മദേഴ്സ് പാഷൻ’ എന്ന ടാഗ് ലൈനോടെ എത്തുന്ന സിനിമയിൽ, കുഞ്ഞിനോടുള്ള അമ്മയുടെ സ്നേഹവാത്സല്യ വികാരങ്ങൾ അതിന്റെ മൂല്യം ഒട്ടും ചോർന്നു പോകാതെ അവതരിപ്പിക്കുന്നുണ്ട്.

ജാസി ഗിഫ്റ്റ് മനോഹരമായ ഒരു ഇംഗ്ലീഷ് ഗാനം ആലപിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുജാത മോഹനും ചിത്രത്തിൽ ഒരു ​ഗാനം ആലപിക്കുന്നുണ്ട്. കന്യാകുമാരി ജില്ലയിലെ പ്രകൃതിരമണീയമായ ലൊക്കേഷനുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

ഷാജു ശ്രീധർ, നാസർ ലത്തീഫ്, ദീപ കർത്ത, പൂജിത മേനോൻ, വിജയകുമാരി, അജയ്, ആര്യൻ കതൂരിയ, റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ് കുമാർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം – നിതിൻ കെ രാജ്, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – എം വിശ്വപ്രതാപ്, സംഗീതം – ജോയ് മാക്സ്‌വെൽ, ആലാപനം – ജാസി ഗിഫ്റ്റ്, സുജാത മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – എ എൽ അജികുമാർ, പശ്ചാത്തല സംഗീതം – സുധേന്ദുരാജ്, കല – ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര, കോസ്‌റ്റ്യും – രവി കുമാരപുരം, പ്രൊഡക്ഷൻ മാനേജർ – പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ – ടി മഗേഷ്, ഡിസൈൻസ് – വിനീത് വാസുദേവൻ, സംവിധാന സഹായികൾ – ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ്, സോബിൻ ജോസഫ് ചാക്കോ, സ്റ്റുഡിയോ – പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റിൽസ് – അജേഷ് ആവണി, പി ആർ ഓ – അജയ് തുണ്ടത്തിൽ.

shortlink

Related Articles

Post Your Comments


Back to top button