CinemaGeneralIndian CinemaLatest NewsMollywood

‘ഇന്നാ പിടിച്ചോ ഹാപ്പി ബർത്ത്ഡേ’: ഭാവനയ്ക്ക് ആശംസകളുമായി രമ്യ നമ്പീശൻ

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് നിരവധി മലയാള സിനിമകളിൽ ഭാവന വേഷമിട്ടു. തുടർന്ന് തെന്നിന്ത്യയിലെ വിവിധ ഭാഷകളിലെ തിരക്കുള്ള നടിയായി താരം മാറി. ഇന്ന് ഭാവന പിറന്നാൾ ആഘോഷിക്കുകയാണ്.

പ്രിയ സുഹൃത്ത് ഭാവനയ്ക്ക് പിറന്നാൾ ആശംസിച്ചു കൊണ്ട് നടി രമ്യ നമ്പീശൻ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ഫേസ്ബുക്കിലൂടെയാണ് രമ്യ ഭാവനയ്ക്ക് ആശംസകൾ നേർന്നത്. ‘കൂടുതൽ അടിപിടികൾ, കൂടുതൽ തമാശകൾ, ഇന്നാ പിടിച്ചോ ഹാപ്പി ബർത്ത്ഡേ’, എന്നാണ് താരം കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള രസകരമായ ചിത്രങ്ങളും രമ്യ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് ഭാവനയ്ക്ക് ആശംസകളറിയിച്ച് എത്തുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് ഭാവന. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫിന്റെ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്, ഭദ്രൻ സംവിധാനം ചെയ്യുന്ന ഇഒ എന്നീ ചിത്രങ്ങളാണ് ഭാവനയുടേതായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഭാവനക്കൊപ്പം ഷറഫുദ്ദീനാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഇഒ എന്ന ചിത്രത്തിൽ ഷെയ്ൻ നി​ഗമാണ് നായകൻ. ​ഗൗതം വാസുദേവ മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button