CinemaGeneralLatest NewsNEWS

ബോക്സ് ഓഫീസിൽ മിന്നും പ്രകടനം: വിക്രമിൽ സൂര്യ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ

കമല്‍ഹാസൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘വിക്രം’. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. വിക്രം മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ സൂര്യയുടെ അതിഥി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, സൂര്യയുടെ പ്രതിഫലത്തെ സംബന്ധിച്ച വാർത്തകളാണ് പുറത്തുവരുന്നത്.

തമിഴിലെ പ്രശസ്ത നിരൂപകനായ പ്രശാന്ത് രംഗസ്വാമിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. കഥാപാത്രത്തിനു വേണ്ടി ഒരു പൈസ പോലും സൂര്യ പ്രതിഫലമായി വാങ്ങിയില്ല എന്നാണ് റിപ്പോർട്ടുകൾ. അഞ്ച് മിനിറ്റാണ് സൂര്യ വിക്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. റോളക്സ് എന്ന കൊടും വില്ലനായാണ് സൂര്യ എത്തിയത്. അതേസമയം, ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ സൂര്യ തന്റെ സ്വപ്‍ന സാക്ഷാത്‍കാരമാണ് ഇതെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

‘പ്രിയപ്പെട്ട കമല്‍ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സ്‍ക്രീൻ പങ്കിടുകയെന്ന സ്വപ്‍നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അത് സാധ്യമാക്കിയതിന് നന്ദി. എല്ലാവരുടെയും സ്‍നേഹം ആവേശഭരിതനാക്കുന്നു’ ലോകേഷ് കനകരാജിനോടായി സൂര്യ ട്വിറ്ററില്‍ കുറിച്ചിരുന്നു. സൂര്യക്ക് മറുപടിയുമായി തമ്പീ എന്ന് വിളിച്ച് കമല്‍ഹാസനും രംഗത്ത് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button