CinemaGeneralIndian CinemaKollywoodLatest News

‘ഇന്ത്യൻ 2’ ചിത്രീകരണം ഉടൻ പുനരാരംഭിക്കും: സന്തോഷം പങ്കുവച്ച് ഉദയനിധി

തെന്നിന്ത്യൻ സിനിമ ലോകം ഹിറ്റാക്കി മാറ്റിയ ചിത്രമായിരുന്നു എസ് ശങ്കർ സംവിധാനം ചെയ്ത ‘ഇന്ത്യൻ’. 1996 ൽ പുറത്തിറങ്ങിയ സിനിമയിൽ കമൽ ഹാസൻ ഇരട്ട വേഷത്തിലായിരുന്നു എത്തിയത്. മനീഷ കൊയ്‌രാള, സുകന്യ, ഗൗണ്ടമണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. എ ആർ റഹ്മാൻ സം​ഗീതം നൽകിയ ചിത്രത്തിലെ ​ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ ‘ഇന്ത്യൻ’ 1996 ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഒരുക്കാനുള്ള തയാറെടുപ്പിലാണ് സംവിധായകൻ ശങ്കറും കമൽ ഹാസനും. ‘ഇന്ത്യൻ 2’ പ്രഖ്യാപിച്ചപ്പോൾ തന്നെ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിപ്പിലാണ്. എന്നാൽ, പ്രഖ്യാപനത്തിന് ശേഷം രണ്ട് വർഷത്തോളമായി സിനിമയുടെ ചിത്രീകരണം മുടങ്ങിക്കിടക്കുകയാണ്. ഇപ്പോളിതാ, ‘ഇന്ത്യൻ 2’ ഉടൻ പുനരാരംഭിക്കും എന്ന വാർത്തകളാണ് പുറത്തു വരുന്നത്. നടനും നിർമ്മാതാവുമായ ഉദയനിധി സ്റ്റാലിൻ ആണ് ഇക്കാര്യം അറിയിച്ചത്. താൻ ലൈക്ക പ്രൊഡക്ഷൻസിന്റെ സുബാസ്കരൻ അല്ലിരാജയുമായി ചർച്ച നടത്തിയെന്നും സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും ഉദയനിധി പറഞ്ഞു.

കമല്‍ സാറിന്റെ 360 ഡിഗ്രി ഫയറിങ്, അനിരുദ്ധ് റോക്ക് സ്റ്റാർ, ലോകേഷിന്റെ അതിശയകരമായ ശ്രമം: വിക്രമിനെ പ്രശംസിച്ച് ശങ്കർ

2019 ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നിരവധി തടസ്സങ്ങൾ കാരണം പിന്നീട് ചിത്രീകരണം മുന്നോട്ട് പോയില്ല. 2020ൽ സിനിമ സെറ്റിൽ ഉണ്ടായ ക്രെയിൻ അപകടം വാർത്തയായിരുന്നു. നിരവധി മരണങ്ങളും നാശ നഷ്ടങ്ങളും അപകടത്തിലുണ്ടായി. പിന്നാലെ കൊവിഡ് പ്രതിസന്ധികളും ചിത്രീകരണത്തെ ബാധിച്ചു.

shortlink

Related Articles

Post Your Comments


Back to top button