CinemaGeneralLatest News

ജോക്കർ രണ്ടാം ഭാ​ഗം വരുന്നു: ആവേശത്തിൽ ആരാധകർ

ജോക്വിൻ ഫീനിക്സ് നായകനായെത്തിയ ചിത്രമായിരുന്നു ജോക്കർ. വലിയ പ്രേക്ഷക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്. ഡിസിയുടെ ജോക്കർ എന്ന കോമിക്ക്സ് കഥാപാത്രത്തെ പശ്ചാത്തലമാക്കിയായിരുന്നു ചിത്രം ഒരുങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ ചിത്രം മികച്ച സാമ്പത്തിക വിജയവും സ്വന്തമാക്കിയിരുന്നു. 70 മില്യൺ ഡോളർ ബജറ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന് 1.072 ബില്യൺ ഡോളർ വരുമാനം ലഭിച്ചു. 2019 ലെ ഏറ്റവും അധികം കളക്ഷൻ നേടിയ സിനിമകളിൽ ആറാം സ്ഥാനവും സിനിമ സ്വന്തമാക്കി.

ഇപ്പോളിതാ, ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.
ജോക്കർ: ഫോളി എ ഡ്യൂക്സ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സംവിധായകൻ ടോഡ് ഫിലിപ്സ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഫീനിക്സ് സിനിമയുടെ തിരക്കഥ വായിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

പണ്ടൊക്കെ സിനിമാക്കാരുമായി എന്തെങ്കിലും കണക്ഷന്‍ ഉണ്ടെങ്കില്‍ മാത്രം എത്തുന്ന ഒരു സ്ഥലമായിരുന്നു സിനിമ: കനി കുസൃതി

ഗോതം സിറ്റിയിലുള്ള ആർതർ ഫ്ലെക്ക് എന്ന സ്റ്റാൻഡ് അപ്പ് ഹാസ്യനടൻ എങ്ങനെ ജോക്കർ എന്ന സൂപ്പർവില്ലനായി മാറുന്നു എന്നായിരുന്നു ജോക്കർ പറഞ്ഞത്. സിനിമയിലെ പ്രകടനത്തിലൂടെ ആ വർഷത്തെ മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം ഫീനിക്സിന് ലഭിച്ചിരുന്നു. റോബർട്ട് ഡിനീറോ, സാസി ബീറ്റ്സ്, ബിൽ കാമ്പ്, ബ്രെറ്റ് കുല്ലെൻ, ജോഷ്‌ പൈസ് തുടങ്ങിയവരായിരുന്നു ഒന്നാം ഭാ​ഗത്തിൽ അണിനിരന്ന മറ്റ് താരങ്ങൾ.

 

shortlink

Related Articles

Post Your Comments


Back to top button