CinemaGeneralIndian CinemaKollywoodLatest News

റോളക്‌സിന് സർപ്രൈസ് ​ഗിഫ്റ്റുമായി വിക്രം: മനോഹര നിമിഷമെന്ന് സൂര്യ

കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം ബോക്സ് ഓഫീസ് തകർത്ത് മുന്നേറുകയാണ്. ജൂൺ 3ന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം തന്നെ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു. വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യ ചിത്രത്തിൽ അതിഥി വേഷത്തിലാണ് എത്തുന്നത്. റോളക്സ് എന്നാണ് സൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ഇപ്പോളിതാ, സിനിമയുടെ വിജയത്തിന് പിന്നാലെ സൂര്യയ്ക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് കമൽ ഹാസൻ. റോളക്‌സിന്റെ വാച്ചാണ് ഉലകനായകൻ സൂര്യയ്ക്ക് സമ്മാനിച്ചത്. കമൽ ഹാസനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സൂര്യയാണ് ഇക്കാര്യം അറിയിച്ചത്. ‘ഈ നിമിഷം ജീവിതത്തെ മനോഹരമാക്കുന്നു! നിങ്ങൾക്ക് നന്ദി അണ്ണാ’, എന്ന് ചിത്രങ്ങൾക്കൊപ്പം സൂര്യ കുറിച്ചു.

നേരത്തെ വിക്രമിന്റെ സംവിധായകൻ ലോകേഷ് കനകരാജിന് ലെക്‌സസ് ആഡംബര കാർ കമൽ ഹാസൻ സമ്മാനിച്ചിരുന്നു. സഹ സംവിധായകർക്ക് ബൈക്കും സമ്മാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൂര്യയ്ക്ക് വാച്ചുമായി താരം എത്തിയിരിക്കുന്നത്. സൂര്യ തന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് വിക്രമിൽ എത്തിയതെന്ന് കമൽ നേരത്തെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button