CinemaGeneralIndian CinemaLatest NewsMollywood

‘എല്ലാത്തിനും ഒടുവിൽ ഒരു മുൻവിധിയും ഇല്ലാതെ എന്നെ ഞാനുമായി ബന്ധിപ്പിക്കുന്നത് എന്റെ ആത്മാവ് മാത്രമാണ്’: ഭാവന

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തെന്നിന്ത്യയിലെ തിരക്കുള്ള നടിയായി വളർന്നു. 2017 ൽ പുറത്തിറങ്ങിയ ആദം ജോൺ എന്ന സിനിമയാണ് ഭാവന ഒടുവിൽ അഭിനയിച്ച മലയാള ചിത്രം. ഇപ്പോൾ, ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകുന്നത്.

അടുത്തിടെയാണ് താൻ മലയാള സിനിമയിലേക്ക് മടങ്ങി വരുന്നു എന്ന് ഭാവന വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ ഭാവന തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോളിതാ,, പുത്തൻ സാരിയിൽ മനോഹരചിത്രങ്ങളുമായി ആരാധകരോട് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഭാവന. ഭാവന പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Also Read: നായകനായി സച്ചിയുടെ മകൻ: അറ്റ് ടീസറെത്തി

‘എല്ലാത്തിനും ഒടുവിൽ ഒരു മുൻവിധിയും ഇല്ലാതെ എന്നെ ഞാനുമായി ബന്ധിപ്പിക്കുന്നത് എന്റെ ആത്മാവ് മാത്രമാണ്’, എന്നാണ് ഭാവന കുറിച്ചിരിക്കുന്നത്. കറുപ്പ് ഫ്ലോറൽ പ്രിന്റിലുള്ള പുതിയ സാരി ധരിച്ചുള്ള ചിത്രങ്ങളാണ് കുറിപ്പിനൊപ്പം ഭാവന പങ്കുവച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button