CinemaGeneralIndian CinemaKollywoodLatest News

സൂര്യയ്ക്ക് മുൻപ് കമൽ ഹാസൻ റിസ്റ്റ് വാച്ച് സമ്മാനിച്ചത് ഈ താരത്തിനാണ്

കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിൽ സൂര്യയും എത്തിയിരുന്നു. സിനിമ തിയേറ്ററിൽ വൻ ഹിറ്റായതോടെ സൂര്യയ്ക്ക് സമ്മാനമായി കമൽ ഹാസൻ റോളെക്‌സ് വാച്ച് നൽകിയിരുന്നു. കമൽ ഹാസൻ വാച്ച് സമ്മാനിക്കുന്ന ചിത്രങ്ങൾ സൂര്യ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഈ ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു.

ഇപ്പോളിതാ, ഈ ചിത്രങ്ങൾക്കൊപ്പം മറ്റൊരു കഥ കൂടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് മറ്റൊരു താരത്തിന് കമൽ ഹാസൻ വാച്ച് നൽകിയ കഥയാണിത്. ഏറെക്കാലം മുൻപ് ഒരു മാധ്യമത്തിന്  നൽകിയ അഭിമുഖത്തിലാണ് മറ്റൊരാൾക്ക് റിസ്റ്റ് വാച്ച് സമ്മാനം നൽകിയ കാര്യം കമൽ ഹാസൻ വെളിപ്പെടുത്തിയത്.

Also Read: ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല: നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് ഭീമൻ രഘു

‘ഇനി ഞാൻ പറയുന്ന കാര്യം ആരും വിശ്വസിക്കില്ല, ഇതൊരു കഥയാണെന്ന് നിങ്ങൾ എല്ലാവരും കരുതും. ഒരു റിസ്റ്റ് വാച്ച് മാത്രം പ്രതിഫലം മേടിച്ച് ഒരു സിനിമ ചെയ്ത നടനെക്കുറിച്ചാണ് ഞാൻ പറയുന്നത്. ഒരുപാട് തവണ പല അഭിമുഖങ്ങളിലായി ആ നടൻ പറയുകയുണ്ടായി, അദ്ദേഹത്തിന് എന്റെ സിനിമകളുടെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്ന്. അങ്ങനെ ആണ് ഹേ റാം സിനിമയിലേക്ക് അദ്ദേഹം വരുന്നത്. ഷാറൂഖ് ഖാൻ ആണ് ആ നടൻ. ഹേ റാമിന്റെ ബജറ്റ് പല കാരണങ്ങളാൽ കൂടിയപ്പോൾ പോലും അദ്ദേഹം എന്നോട് പ്രതിഫലം  ചോദിച്ചിട്ടില്ല. ഞാൻ പ്രതിഫലത്തിന്റെ കാര്യം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അത് കുഴപ്പമില്ല എന്നാണ്. പ്രതിഫലം വാങ്ങാതെ ആ സിനിമ അദ്ദേഹം ചെയ്തു. തുടർന്ന് ഞാൻ അദ്ദേഹത്തിന് ഒരു റിസ്റ്റ് വാച്ച് സമ്മാനിച്ചിരുന്നു. ഒരു റിസ്റ്റ് വാച്ചിന് വേണ്ടിയാണ് അദ്ദേഹം സിനിമ ചെയ്തത് എന്ന് വേണമെങ്കിൽ പറയാം’, അന്ന് നടന്ന അഭിമുഖത്തിൽ കമൽ ഹാസൻ ആ സംഭവം ഇങ്ങനെയാണ് വിവരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button